ഫെ​യ​ർ​വെ​ൽ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യ്ക്കൊ​പ്പം അ​ധ്യാ​പി​ക​യു​ടെ റൊ​മാ​ന്‍റി​ക് ഡാ​ൻ​സ്; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഒ​രു റൊ​മാ​ന്‍റി​ക് ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ​യും അ​ധ്യാ​പി​ക​യു​ടെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വുകയാണ്. @tanisha__islam__22 പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ നീ​ല സാ​രി ധ​രി​ച്ച ഒ​രു അ​ധ്യാ​പി​ക ത​ന്‍റെ പു​രു​ഷ വി​ദ്യാ​ർ​ഥി​യോ​ടൊ​പ്പം ബോ​ളി​വു​ഡ് റൊ​മാ​ൻ്റി​ക് ഗാ​ന​മാ​യ ‘തും ​ഹി ഹോ’ ​എ​ന്ന ഗാ​ന​ത്തി​നാ​ണ് നൃ​ത്തം ചെ​യ്ത​ത്.

ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ ഇ​രു​വ​രും പാ​ട്ടി​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന​താ​യി വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​നി​ടെ​യി​ലാ​ണ് ഈ നൃത്തം​. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മാ​ത്രം 14 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു, 8 ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും 11 ആ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളുമുണ്ട്. 

അതേസമയം, വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. അ​ധ്യാ​പി​ക​യു​ടെ പ്ര​വൃ​ത്തി​യി​ൽ ല​ജ്ജ തോ​ന്നു​ന്നു​വെ​ന്നും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​രു​തെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ മ​റ്റ് ചി​ല​ർ വി​ട​വാ​ങ്ങ​ൽ സ​മ​യ​ത്ത് നൃ​ത്തം ചെ​യ്യു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല​ന്നാ​ണ് പ​റ​ഞ്ഞ​ത്. ‘ഓ​രോ വി​ദ്യാ​ർ​ത്ഥി​യു​ടെ​യും സ്വ​പ്നം’ എ​ന്നാ​ണ് പ​ല ഉ​പ​യോ​ക്താ​ക്ക​ളും ഈ ​വീ​ഡി​യോ​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ‘ഈ ​വി​ദ്യാ​ർ​ഥി വ​ള​രെ ഭാ​ഗ്യ​വാ​നാ​ണ്’​എ​ന്നു​ള്ള ക​മ​ന്‍റും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.

 

 

 

 

 


.

Related posts

Leave a Comment