പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന് പി​ശ​കു പ​റ്റി, ഐ​ടി സെ​ൽ പു​റ​ത്തി​റ​ക്കി​യ​ത​ല്ല ഗാ​നം; പ്രചരണ ഗാന വിവാദത്തിൽ കെ. സുരേന്ദ്രൻ

കോ​ഴി​ക്കോ​ട്: ‘കേ​ര​ള പ​ദ​യാ​ത്ര’ പ്ര​ച​ര​ണ ഗാ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന് പി​ശ​കു പ​റ്റി. ഐ​ടി സെ​ൽ പു​റ​ത്തി​റ​ക്കി​യ​ത​ല്ല ഗാ​നം എ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടും വി​വാ​ദം തു​ട​രു​ന്ന​ത് ദു​രു​ദ്ദേ​ശ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത വി​വാ​ദ​വു​മാ​യി ആ​രും രം​ഗ​ത്ത് വ​രേ​ണ്ടെ​ന്നും കു​റു​ന​രി​ക​ൾ ഓ​ലി​യി​ട​ട്ടെ​യെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…
കേ​ര​ള​പ​ദ​യാ​ത്ര ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ ഇ​ട​തു​വ​ല​തു ജി​ഹാ​ദി സൈ​ബ​ർ ഗൂ​ണ്ട​ക​ളും ഏ​താ​നും ചി​ല ബി​ജെ​പി വി​രു​ദ്ധ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും വ്യാ​പ​ക​മാ​യ കു​പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​ദ്യം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ലാ​യി​രു​ന്നു ചി​ല​ർ​ക്ക് പൊ​ള്ള​ൽ. പ​ദ​യാ​ത്ര തു​ട​ങ്ങി​യ​തു​മു​ത​ൽ പ്രാ​ത​ലും ഉ​ച്ച​ഭ​ക്ഷ​ണ​വും അ​ത്താ​ഴ​വും വി​വി​ധ​സാ​മു​ദാ​യി​ക​സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​തി​ൽ എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ ഡി​പി, ധീ​വ​ര​സ​ഭ, ക്രി​സ്ത്യ​ൻ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രു​മു​ണ്ടാ​യി​രു​ന്നു.

അ​ന്നൊ​ന്നും കാ​ണാ​ത്ത ജാ​തീ​യ​ത പ​ട്ടി​ക​ജാ​തി​ക്കാ​രി​ൽ ക​ണ്ട​തി​ലു​ള്ള ദു​ഷ്ട​ലാ​ക്ക് മ​ല​യാ​ളി മ​ന​സ്സി​ലാ​ക്കാ​തെ പോ​വി​ല്ല. പി​ന്നെ ഗാ​ന​വി​വാ​ദം. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക​ഘ​ട​കം ഏ​ർ​പ്പെ​ടു​ത്തി​യ മൈ​ക്ക് എ​നൗ​ൺ​സ്മെ​ന്‍റി​ൽ 2014 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ക്കി​യ ഒ​രു പാ​ട്ടി​ന്‍റെ ഒ​രു​വ​രി ക​ട​ന്നു​കൂ​ടി​യ​ത് പൊ​ക്കി​ക്കാ​ണി​ച്ചാ​ണ് വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യ​ത്.

പി​ശ​ക് പി​ശ​കു ത​ന്നെ. എ​ന്നാ​ൽ അ​ത് സം​സ്ഥാ​ന ഐ​ടി സെ​ൽ പു​റ​ത്തി​റ​ക്കി​യ​ത​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടും വി​വാ​ദം തു​ട​രു​ന്ന​തി​ലെ ദു​രു​ദ്ദേ​ശം ആ​ർ​ക്കും എ​ളു​പ്പം മ​ന​സ്സി​ലാ​വും. ഇ​നി അ​ടു​ത്ത വി​വാ​ദ​വു​മാ​യി ആ​രും രം​ഗ​ത്തു​വ​രേ​ണ്ട.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത യോ​ഗ​ങ്ങ​ൾ​ക്കാ​യി ദി​ല്ലി​യി​ൽ പോ​കാ​നു​ള്ള​തി​നാ​ൽ മ​ല​പ്പു​റ​ത്തും ഏ​റ​ണാ​കു​ള​ത്തും പ​ദ​യാ​ത്ര ന​യി​ക്കു​ക യ​ഥാ​ക്ര​മം എ. ​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യും എം. ​ടി. ര​മേ​ശു​മാ​യി​രി​ക്കും. കു​റു​ന​രി​ക​ൾ ഓ​ലി​യി​ട​ട്ടെ യാ​ത്രാ​സം​ഘം ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി മു​ന്നോ​ട്ടു​ത​ന്നെ. ച​രൈ​വേ​തി ച​രൈ​വേ​തി.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment