നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെയും; രാ​സ​വ​ള​മേ​ൽ​ക്കാ​ത്ത ജൈ​വ പ​ച്ച​ക്ക​റികളുമായി  ആലപ്പുഴ കൃഷിഭവനിൽ  കുടുംബശ്രീ വ​നി​ത​ക​ളുടെ കാ​ർ​ഷി​ക​ച്ച​ന്ത; അ​നി​തയും  ഇ​ന്ദുവും  ചേർന്ന് ചുക്കാൻ പിടിക്കുന്ന സംഘത്തെക്കുറിച്ചറിയാം

ആ​ല​പ്പു​ഴ: രാ​സ​വ​ള​മേ​ൽ​ക്കാ​ത്ത ജൈ​വ പ​ച്ച​ക്ക​റി വി​പ​ണ​ന​വു​മാ​യി കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഗ്രാ​മീ​ണ കാ​ർ​ഷി​ക​ച്ച​ന്ത പ​ദ്ധ​തി​പ്ര​കാ​രം ആ​ല​പ്പു​ഴ കൃ​ഷി ഭ​വ​നി​ലാ​ണ് ജൈ​വ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്രം കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടാ​തെ ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ചീ​ര​യും, പ​യ​റും, പാ​വ​ലും, വെ​ണ്ട​യും, കോ​വ​ലു​മെ​ല്ലാം വി​ഷ​മ​രു​ന്നി​ന്‍റെ ഗ​ന്ധ​മേ​ൽ​ക്കാ​തെ വി​ൽ​പ്പ​ന ത​ട്ടി​ൽ നി​ര​ന്നി​രി​ക്കു​ന്പോ​ൾ വാ​ങ്ങാ​നും ആ​ളേ​റെ​യാ​ണ്. അ​ടു​ക്ക​ള​യി​ലെ അ​വ​ശ്യ​വ​സ്തു​വാ​യ തേ​ങ്ങ​യും ന്യാ​യ​വി​ല​യ്ക്ക് ഇ​വി​ടെ നി​ന്ന് ല​ഭി​ക്കും.

പ​ച്ച​ക്ക​റി​യ്ക്കൊ​പ്പം നാ​ട​ൻ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും ഈ ​ഗ്രാ​മീ​ണ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ പ​ള്ളാ​ത്തു​രു​ത്തി വാ​ർ​ഡ് ഹ​രി​തം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ഗ്രാ​മീ​ണ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കാ​റ്റ​റിം​ഗ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘം പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ലാ​ണ് ജൈ​വ പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തി​നി​റ​ങ്ങി​യ​ത്. അ​നി​ത പ്ര​സി​ഡ​ന്‍റും ഇ​ന്ദു സെ​ക്ര​ട്ട​റി​യു​മാ​യി വി​ജ​യ​കു​മാ​രി, സി​ന്ധു, ല​ളി​ത, ലൈ​ല എ​ന്നി​വ​ര​ട​ങ്ങി​യ വ​നി​ത​ക​ളാ​ണ് ജൈ​വ​പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

 

Related posts