എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു അ​പ്പ​ൻ; കുഞ്ചാക്കോ ബോബൻ

ജീ​വി​ത​ത്തി​ൽ അ​പ്പ​നെ മി​സ് ചെ​യ്യു​ന്ന സ​മ​യം ഒ​രു​പാ​ടു​ണ്ട്. സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ എ​ല്ലാം അ​പ്പ​നെ മി​സ് ചെ​യ്യാ​റു​ണ്ട്. മ​ക​ൻ ജ​നി​ച്ച സ​മ​യ​ത്ത് അ​പ്പ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് തോ​ന്നി​യി​രു​ന്നു.

എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​യി​രു​ന്നു അ​പ്പ​ൻ. എ​ന്‍റെ കൂ​ട്ടു​കാ​ർ അ​പ്പ​ന്‍റെ​യും കൂ​ട്ടു​കാ​രാ​യി​രു​ന്നു. അ​പ്പ​ൻ വ​ള​രെ ഈ​സി ഗോ​യിം​ഗ് ആ​യ വ്യ​ക്തി​യാ​യി​രു​ന്നു.

ഒ​രു ഫ്ര​ണ്ട്‌​ലി റി​ലേ​ഷ​ൻ​ഷി​പ്പ് ത​ന്നെ ആ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. എ​ന്നാ​ൽ ന​ല്ല അ​ടി​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ്പ​ൻ ന​ല്ല ചെ​യി​ൻ സ്മോ​ക്ക​ർ ആ​യി​രു​ന്നു.

കാ​ലൊ​ക്കെ മു​റി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നി​ട്ടും അ​പ്പ​ൻ പു​ക​വ​ലി നി​ർ​ത്താ​ൻ മ​ടി കാ​ണി​ച്ചു. അ​പ്പോ​ൾ ഞാ​ൻ അ​പ്പ​ന്‍റെ അ​പ്പ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാം സ്നേ​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു അ​പ്പ​ൻ. പിതാവിന്‍റെ ഓർമകൾ അയവിറക്കി കു​ഞ്ചാ​ക്കോ ബോ​ബ​ൻ.

Related posts

Leave a Comment