സമാധാനപരമായ കനത്ത പോ​ളിം​ഗ്‌..! വേ​​​ങ്ങ​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചരിത്രത്തിലേക്ക് ; മ​​​ണ്ഡ​​​ലം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തി​​​നു ശേ​​​ഷം ന​​​ട​​​ന്ന   ഏറ്റവും ഉയർന്ന പോളിംഗ്

മ​​​ല​​​പ്പു​​​റം: വേ​​​ങ്ങ​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ റി​​​ക്കാ​​​ര്‍​ഡ് പോ​​​ളിം​​​ഗ്. മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ് പൂ​​​ര്‍​ത്തി​​​യാ​​​യ​​​ത്.ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ ല​​​ഭ്യ​​​മാ​​​യ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു പ്ര​​​കാ​​​രം 71.99 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വേ​​​ങ്ങ​​​ര​​​യി​​​ലെ പോ​​​ളിം​​​ഗ്.

മ​​​ണ്ഡ​​​ലം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തി​​​നു ശേ​​​ഷം ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ, ലോ​​​ക് സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ കൂ​​​ടി​​​യ പോ​​​ളിം​​​ഗാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 70.77 ആ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം.

2011 ല്‍ ​​​മ​​​ല​​​പ്പു​​​റം, കോ​​​ട്ട​​​ക്ക​​​ല്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ വി​​​ഭ​​​ജി​​​ച്ച് നി​​​ല​​​വി​​​ല്‍ വ​​​ന്ന വേ​​​ങ്ങ​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ്ര​​​ഥ​​​മ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 68.9 ആ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം. ഇ​​​ക്ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ല​​​പ്പു​​​റം പാ​​​ര്‍​ല​​​മെ​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വേ​​​ങ്ങ​​​ര നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​പ​​​രി​​​ധി​​​യി​​​ല്‍ 67.76 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ള്‍​ക്കും ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. സ​​​മാ​​​ധാ​​​നപ​​​ര​​​മാ​​​യാ​​​ണ് വേ​​​ങ്ങ​​​ര​​​യി​​​ല്‍ പോ​​​ളിം​​​ഗ് സ​​​മാ​​​പി​​​ച്ച​​​ത്. വോ​​​ട്ടെ​​​ണ്ണ​​​ല്‍ 15 നു ​​​തി​​​രൂ​​​ര​​​ങ്ങാ​​​ടി പി​​​എ​​​സ്എം​​​ഒ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കും.

പോളിംഗ് തു​ട​ക്കം മന്ദഗതിയിൽ

മ​​​ല​​​പ്പു​​​റം: വേ​​​ങ്ങ​​​ര ഉ​​​പ​​​തെ​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പോ​​​ളിം​​​ഗി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ല്‍ മ​​​ന്ദ​​​ഗ​​​തി​​​യി​​​ല്‍. പി​​​ന്നീ​​​ട് ആ​​​വേ​​​ശ​​​ത്തി​​​ലാ​​​യി. പോ​​​ലീ​​​സും അ​​​ര്‍​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ഒ​​​രു​​​ക്കി​​​യ ക​​​ന​​​ത്ത സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ മൂ​​​ലം മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​കെ ശാ​​​ന്ത​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്.

സോ​​​ളാ​​​ര്‍ അ​​​ഴി​​​മ​​​തി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം പു​​​റ​​​ത്തുവ​​​ന്ന​​​തോ​​​ടെ ഇ​​​ട​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ക്ക് സ​​ന്തോ​​ഷ​​മാ​​യി. രാ​​​വി​​​ലെ എ​​​വി​​​ടെ​​​യും വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ നീ​​​ണ്ട നി​​​ര​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഉ​​​ച്ച​​​യോ​​​ടെ വോ​​​ട്ട​​​ര്‍​മാ​​​ര്‍ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് കൂ​​​ട്ട​​​മാ​​​യെ​​​ത്തി. ഉ​​​ച്ച​​​യ്ക്ക് 12 നും ​​​ര​​​ണ്ടി​​​നു​​​മി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു ബൂ​​​ത്തു​​​ക​​​ളി​​​ല്‍ തി​​​ര​​​ക്ക്. ഈ സമയത്ത് 25 ശതമാന ത്തോളം പോളിംഗ് നടന്നു പ​​​ല​​​യി​​​ട​​​ത്തും മി​​​നി​​​റ്റു​​​ക​​​ളോ​​​ളം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു വി​​​ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​വ​​​രെ​​അ​​​മ്പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. ‌

Related posts