നേതാക്കളുടെ സമയം ശരിയല്ല.! കു​ണ്ട​റ പീ​ഡ​ന പ​രാ​തിയിൽ പ​ത്മാ​ക​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് എ​ൻ​സി​പി


കൊ​ല്ലം: എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജി. ​പ​ത്മാ​ക​ര​ന് സ​സ്പെ​ൻ​ഷ​ൻ. കു​ണ്ട​റ സ്വ​ദേ​ശി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ൻ​സി​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ എ​സ്. രാ​ജീ​വി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ജി. ​പ​ത്മാ​ക​ര​ൻ, കു​ണ്ട​റ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​ദ്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നും വാ​ട്സ് ആ​പ്പി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27 ന് ​ന​ൽ​കി​യ പ​രാ​തി.

Related posts

Leave a Comment