മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന സാഹചര്യം;  ശ​ശീ​ന്ദ്ര​നെ​തി​രെ ഗ​വ​ർണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് യു​വ​തി


കൊ​ല്ലം: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നെ​തി​രെ ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കു​ണ്ട​റ​യി​ലെ പ​രാ​തി​ക്കാ​രി​യായ​ യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​നെ മു​ഖ്യ​മ​ന്ത്രി ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

പൂ​ർ​ണ​മാ​യും മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം എൻസിപി നേതാവ് പ​ദ്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വ​തി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലും യു​വ​തി ഇ​ക്കാ​ര്യം അ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. എ​ങ്ങ​നെ​യെ​ങ്കി​ലും ഈ ​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ൻ ത​ന്‍റെ പി​താ​വി​നെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​തെന്നും യുവതി പറഞ്ഞു.

ഇ​ന്ന​ലെ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി ശേ​ഖ​രി​ച്ചി​രു​ന്നു. യു​വ​തി നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം മൊ​ഴി​ക​ളി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് യു​വ​തി. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​ന്ന​ലെ പ​ദ്മാ​ക​ര​ന്‍റെ ക​ട​യി​ലെ​ത്തി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

Related posts

Leave a Comment