മോ​ഹ​ൻ​ലാ​ലി​ന്‍റെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ 300 കോ​ടി ബജ​റ്റി​ൽ

കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ​മാ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി, മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​നും മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സ​ന്തോ​ഷ് ശി​വ​നും സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യി​താ മോ​ഹ​ൻ​ലാലിന്‍റെ കുഞ്ഞാലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്തുന്നു. കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ ര​ണ്ടാ​മ​നാ​യാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നതെന്നും 300 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​തെ​ന്നും നി​ർ​മാ​താ​വ് സ​ന്തോ​ഷ് ടി. ​കു​രു​വി​ള അറിയിച്ചു.

അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്രി​യ​ദ​ർ​ശ​ൻ ത​മി​ഴി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന നി​മി​റി​ന്‍റെ നി​ർ​മാ​താ​വും സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ്.

ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ നാ​ലാ​മ​ന്‍റെ പ്ര​ഖ്യാ​പ​നം അ​ടു​ത്തി​ടെ ന​ട​ന്നി​രു​ന്നു. ടി.​പി. രാ​ജീ​വ​നും ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts