ആ അവസ്ഥ മാറണം! മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണം: വിനയന്‍

തിരുവനന്തപുരം: മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്ന് സംവിധായകന്‍ വിനയന്‍. സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥ മാറണം. അതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും വിനയന്‍ പറഞ്ഞു.

സിനിമയ്ക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. സിനിമാ മേഖലയെ സംബന്ധിച്ച് നിയമ നിര്‍മാണം അടുത്ത നിയമസഭാ സമ്മേളനകാലത്ത് ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ബാലനും പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ തിയറ്ററുകള്‍ ആരംഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts