പാരമ്പര്യത്തിൽ വിശ്വസിച്ച് പണം നിക്ഷേപിച്ചവരിൽ പോലീസുകാരും; പരാതികൾ രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷൻനിൽ 200 പേജിന്‍റെ ബുക്ക്

കോ​ട്ട​യം: കു​ന്ന​ത്തു​ക​ള​ത്തി​ൽ ഫി​നാ​ൻ​സി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​രി​ൽ പോ​ലീ​സു​കാ​രും. ജി​ല്ല​യി​ലെ നി​ര​വ​ധി പോ​ലീ​സു​കാ​രും ഇ​വി​ടു​ത്തെ ചി​ട്ടി​യി​ൽ ചേ​ർ​ന്നി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത കൊ​ണ്ടാ​ണു ഇ​വി​ടെ പ​ണം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​നു പി​ന്നി​ലു​ള്ള യാ​ഥാ​ർ​ഥ്യം പു​റ​ത്തു​വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട പോ​ലീ​സു​കാ​ര​ൻ രാഷ്‌‌ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

200പേജിന്‍റെ ബുക്ക് സ്ഥാപിച്ചു

കോ​ട്ട​യം: പ​രാ​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 200 പേ​ജി​ന്‍റെ ബു​ക്ക് സ്ഥാ​പി​ച്ചു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ 200 പേ​ജി​ന്‍റെ ബു​ക്ക് സ്ഥാ​പി​ച്ച​ത്.

ഇ​ന്ന​ലെ മു​ത​ൽ പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണു 200 പേ​ജി​ന്‍റെ വ​ര ഇ​ടാ​ത്ത ബു​ക്ക് സ്ഥാ​പി​ച്ച​ത്. പാ​പ്പ​ർ ഹ​ർ​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ പു​തി​യ കേ​സു​ക​ൾ ഇ​നി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യി​ല്ല.

Related posts