ആ​ക്ര​മ​ണ വാ​സ​ന​യും പേ​വി​ഷ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളുമായി മൂന്നു ദിവസം നാടിനെ മുൾമുനയിൽ നിർത്തിയ കുറുനരി കുടുങ്ങി

വെ​ള്ളാ​ങ്ക​ല്ലൂർ: മൂ​ന്നു ദി​വ​സ​മാ​യി നാ​ട്ടി​ൽ അ​ക്ര​മ​വാ​സ​ന​യോ​ടെ അ​ല​ഞ്ഞുതി​രി​ഞ്ഞ കു​റു​ക്കനെ വ​നം വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​ട്ടി​ലാ​ക്കി.

വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ​ത്തു​കു​ന്ന് പ്ര​ദേ​ശ​ത്താ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും കു​റു​ക്കൻ ഭീ​ഷ​ണി​യാ​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.എം. മു​കേ​ഷിന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ചാ​ല​ക്കു​ടി മൊ​ബൈ​ൽ സ്ക്വാ​ഡി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.സി. ലി​ജേ​ഷ്, റ​സ്ക്യു​ ഓഫീസർമാ​രാ​യ ബി​ബീ​ഷ്, നി​ഷി​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി കു​റു​ന​രി​യെ പോ​ൾ ട്രാ​പ്പ് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു കൂ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നു.

വെള്ളാ​ങ്ക​ല്ലൂ​ർ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ ബി. അ​ജി​ത് ബാ​ബു കുറുക്കന്‍റെ ആ​രോ​ഗ്യപ​രി​ശോ​ധ​ന ന​ട​ത്തി.ആ​ക്ര​മ​ണ വാ​സ​ന​യും പേ​വി​ഷ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളും കാ​ണി​ക്കു​ന്ന​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related posts

Leave a Comment