മുംബൈ ലോക്ഡൗണിലേക്ക് ! ഡല്‍ഹിയില്‍ കര്‍ഫ്യൂ; രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്കോ ?

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്കോ എന്ന ചോദ്യമുയരുകയാണ്.

വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ ഈ ചോദ്യത്തിനു നിധാനമാവുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വൈറസ് ബാധ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ മുംബൈ ലോക്ഡൗണിലേക്ക് നീങ്ങാന്‍ താമസമുണ്ടാകില്ല.

വാരാന്ത്യ കര്‍ഫ്യൂവിനു പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും.

പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment