ഭ്രാ​ന്ത​ൻ​കു​റു​ക്ക​ന്‍റെ  ആ​ക്ര​മ​ണം, ര​ണ്ടു വീ​ട്ട​മ്മ​മാ​ർ​ക്ക് ക​ടി​യേ​റ്റു; പരിക്കേറ്റവരേയും കൊണ്ടുപോകുന്നതിനിടെ   കാ​ർ മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: അ​യ​ല്‍​വാ​സി​ക​ളാ​യ വീ​ട്ട​മ്മ​മാ​ര്‍​ക്ക് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു. മാ​ത്തി​ല്‍ ചൂ​ര​ലി​ലെ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ര​ള (56), വ​ള്ളി​യാ​ന്ത​ടം വ​ത്സ​ല(45) എ​ന്നി​വ​രാ​ണ് ഭ്രാ​ന്ത​ൻ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ സ​ര​ള​യു​ടെ മ​ക​ൻ ര​ഗ​നീ​ഷി​ന് (32) കാ​ര്‍ മ​റി​ഞ്ഞും പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.​വീ​ട്ടു​ജോ​ലി​ക​ളി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന ഇ​രു​വ​രേ​യും വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യാ​ണ് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍ ക​ടി​ച്ച​ത്. ഇ​രു​വ​രേ​യും പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​വ​രു​ടെ വീ​ട്ടി​ലെ പ​ശു​വി​നെ​യും നാ​യ​യേ​യും ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ൻ ആ​ക്ര​മി​ച്ചു. സ​ര​ള​യെ ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍ ക​ടി​ച്ച​താ​യു​ള്ള വി​ര​മ​റി​ഞ്ഞ് മ​ക​ന്‍ ര​ഗ​നീ​ഷ് എ​ത്തു​മ്പോ​ഴേ​ക്കും ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ നി​ലേ​ശ്വ​ര​ത്തി​ന് സ​മി​പം കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​ണ് ര​ഗ​നീ​ഷി​ന് പ​രി​ക്കേ​റ്റ​ത്.

Related posts