ത​ളി​പ്പ​റ​മ്പി​ൽ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വം; എ​സ്ഡി​പി​ഐ, കാ​ന്പ​സ് ഫ്ര​ണ്ട് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 9പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

ത​ളി​പ്പ​റ​മ്പ്: ചാ​ല​ത്തൂ​ർ മു​ക്കോ​ണ​ത്തു യു​വാ​വി​നു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ എ​സ്ഡി​പി​ഐ കാ​ന്പ​സ് ഫ്ര​ണ്ട് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു​പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ചാ​ല​ത്തൂ​ർ സ്വ​ദേ​ശി പെ​രു​വാ​ടി വീ​ട്ടി​ൽ നി​ധീ​ഷി​നാ​ണു കു​ത്തേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കാ​ന​ഡ​യി​ൽ​നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു നി​ധീ​ഷ്. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ ഏ​ഴം​ഗ​സം​ഘ​വു​മാ​യി വാ​ക്ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ഇ​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം നി​ധീ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധീ​ഷ് മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നി​ധീ​ഷി​ന്‍റെ സു​ഹൃ​ത്ത് ഇ. ​വി​ജേ​ഷി​ന്‍റെ പ​രാ​തി​പ്ര​കാ​രം എ​സ്ഡി​പി​ഐ നേ​താ​ക്ക​ളാ​യ മു​തു​കു​ട​യി​ലെ ജ​വാ​ദ്, ത​ല​ഹ​ത്ത്, കാ​ന്പ​സ് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ത​ളി​പ്പ​റ​മ്പ് എ​സ്ഐ​മാ​രാ​യ കെ. ​ദി​നേ​ശ​ൻ, കെ.​കെ. പ്ര​ശോ​ഭ്, പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പി. ​എ. ബി​നു​മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts