ഒന്നും മിണ്ടാതെ എന്നെ കേട്ടിരുന്നയാൾ! വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ര​സ​ക​ര​മാ​യ കു​റി​പ്പു​മാ​യി ഖു​ശ്ബു

വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ര​സ​ക​ര​മാ​യ കു​റി​പ്പു​മാ​യി തെ​ന്നി​ന്ത്യ​ൻ താ​രം ഖു​ശ്ബു. 2000 മാ​ർ​ച്ച് ഒന്പതിനാ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സു​ന്ദ​ർ സി​യെ ഖു​ശ്ബു വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​പ​തു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ത്തെ​പ്പ​റ്റി ഖു​ശ്ബു ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

20 വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്നും മാ​റി​യി​ല്ല. ഇ​ന്നും ഞാ​ൻ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. നി​ങ്ങ​ൾ ഒ​രു പു​ഞ്ചി​രി​യോ​ടെ എ​ന്നെ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

സ്വ​ന്തം വി​വാ​ഹ​ത്തി​ന് വൈ​കി വ​ന്ന ഒ​രേ​യൊ​രാ​ൾ നി​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും. അ​താ​ണ് നി​ങ്ങ​ൾ. എ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ത്തി​ന് വി​വാ​ഹ വാ​ർ​ഷി​കാ​ശം​സ​ക​ൾ- ഖു​ശ്ബു ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സു​ന്ദ​ർ സി-​ഖു​ശ്ബു ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ട് പെ​ണ്മ​ക്ക​ളാ​ണു​ള്ള​ത്. അ​വ​ന്തി​ക​യും അ​ന​ന്തി​ത​യും.

Related posts

Leave a Comment