ക​ട​ൽ ക​ട​ന്ന യ​ശ​സ്; സെ​ന്‍റ് തോ​മ​സി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​യി ജ​ർ​മ​ൻ ദ​ന്പ​തി​ക​ൾ

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലേ​ക്കു ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​യി ജ​ർ​മ​ൻ ദ​ന്പ​തി​ക​ൾ എ​ത്തു​ന്നു. താ​യ്‌ലൻ​ഡി​ലെ ബാ​ങ്കോ​ക്ക് വാ​ഴ്സി​റ്റി എ​ന്‍റ​ർ​പ്രണർ​ഷി​പ്പ് മേ​ധാ​വി​യും ഗ്ലോ​ബ​ൽ എ​ന്‍റ​ർ​പ്രെ​ണർ​ഷി​പ്പ് മോ​ണി​റ്റ​ർ താ​യ്‌ലൻ​ഡ് റി​സേ​ർ​ച്ച് ടീം ​മേ​ധാ​വി​യു​മാ​യ ഡോ. ​ഉ​ൾ​റി​കെ ഗി​ലി​ക്, ഭ​ർ​ത്താ​വ് പ്ര​ഫ. ഹാ​ൻ​സ് മി​ഖാ​യേ​ൽ ഗി​ലി​ക് എ​ന്നി​വ​രാ​ണ് സെ​ ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ യ​ശ​സ് കേ​ട്ട​റി​ഞ്ഞു ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്ന​ത്.

കോ​ള​ജി​ലെ​ത്തി​യ ഇ​രു​വ​രെ​യും കോ​മേ​ഴ്സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും റി​സ​ർ​ച്ച് ഗൈ​ഡു​മാ​യ ഡോ. ​പി. പോ​ൾ ജോ​സ് ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​യി സ്വീ​ക​രി​ച്ചു. ഡോ. ​ഉ​ൾ​റി​കെ കാ​ലി​ഫോ​ർ​ണി​യ വാ​ഴ്സി​ റ്റി​യി​ൽ നി​ന്നു ഗ​വേ​ഷ​ണ ബി​രു​ദ​വും ര​ണ്ട് എം​ബി​എ ബി​രു​ദ​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സെ​ന്‍റ് തോ​മ​സി​ൽ വ​ന്ന ഉ​ൾ​റി​കെ ഇ​വി​ടെ ഗ​വേ​ഷ​ണം തു​ട​രു​ന്ന​തി​നു താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഡോ. ​പോ​ൾ ജോ​സു​മാ​യു​ള്ള സൗ​ഹൃ​ദം കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കി. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു ന​ൽ​കി ക​ഴി​ഞ്ഞ ആ​റുമാ​സ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.
കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽത​ന്നെ അ​പൂ​ർ​വ​മാ​ണ് കോ​ള​ജു​ക​ളു​ടെ റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ൽ വി​ദേ​ശ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ ചേ​രു​ന്ന​ത്.

Related posts