വിദേശത്ത് ജോ​ലി ത​ര​പ്പെ​ടു​ത്തി; ല​ഹ​രി​മ​രു​ന്ന് ഒളിപ്പിച്ച ബാഗ് ന​ൽ​കി കുവൈറ്റിലേക്ക് കയറ്റി വിട്ടു; യു​വാ​വി​നെ വിദേശത്ത് കു​ടു​ക്കി​യ പ്ര​തിയെ വലയിലാക്കി ചേർത്തല പോലീസ്


തൃ​പ്പൂ​ണി​ത്തു​റ: കു​വൈ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ന്‍റെ കൈ​യി​ൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി കു​ടു​ക്കി​യ കേ​സി​ൽ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട് പ​റ​യ​ക്കാ​ട്ട് വീ​ട്ടി​ൽ പി.​ടി ആ​ന്‍റ​ണി​യെ (43) റിമാൻഡ് ചെയ്തു.

ക്രൈം​ബ്രാ​ഞ്ച് സെ​ൻ​ട്ര​ൽ യൂ​ണി​റ്റ്-2 ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. 2018 ജ​നു​വ​രി​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് നാ​യ​ര​മ്പ​ലം ശ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ ജോ​മോ​ൻ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

സെ​യി​ൽ​സ്മാ​നാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ജോ​മോ​നെ ആ​ന്‍റ​ണി കു​വൈ​ത്തി​ലേ​ക്കു അ​യ​ച്ച​ത്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു ന​ൽ​കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​യ്ക്ക് മു​ൻ​പാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ആ​ന്‍റ​ണി ഒ​രു ബാ​ഗ് ജോ​മോ​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​ബാ​ഗി​ൽ ല​ഹ​രി​മ​രു​ന്നു ക​ണ്ടെ​ത്തു​ക​യും ജോ​മോ​ൻ അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു.

താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ജോ​മോ​ൻ വാ​ദി​ച്ചെ​ങ്കി​ലും കു​വൈ​ത്ത് സ​ർ​ക്കാ​ർ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ജോ​മോ​ൻ അ​ഞ്ച് വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ ജ​യി​ലി​ലാ​ണ്.

ച​തി മ​ന​സി​ലാ​ക്കി​യ ജോ​മോ​ന്‍റെ പി​താ​വ് ക്ലീ​റ്റ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ജ​സ്റ്റി​സ് വി.​ജി. അ​രു​ണി​ന്‍റെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഡി​ക്ട​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ശ്രീ​ധ​ര​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment