കുവൈറ്റില്‍ പെട്രോള്‍ വില കൂടുന്നു, മലയാളികളുടെ ജീവിതച്ചെലവ് കൂടും

A foreign worker at a petrol station fills up a Saudi man's car north of Riyadh, 31 October 2007. The price of oil fell from record highs to below 90 dollars per barrel in Asian trade today as investors profited on expectations of an increase in US crude stocks, dealers said. AFP PHOTO/HASSAN AMMAR (Photo credit should read HASSAN AMMAR/AFP/Getty Images)എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് സബ്‌സിഡി വെട്ടിക്കുറച്ചു പെട്രോള്‍ വില കൂട്ടുന്നു. 73 ശതമാനം വിലവര്‍ധനവ് അടുത്തമാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. ഇതിനു പുറമേ പെട്രോള്‍ വിലയും സബ്‌സിഡിയും ഓരോ മൂന്നു മാസത്തിലും അവലോകനം ചെയ്യാനും കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇന്ധന വില കൂടുന്നതോടെ വിലക്കയറ്റത്തിനും അരങ്ങൊരുങ്ങും. കഴിഞ്ഞകാലങ്ങളില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വില കൂട്ടിയപ്പോഴും കുവൈറ്റില്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. പ്രീമിയം പെട്രോള്‍ ലീറ്ററിന് 85 ഫില്‍സ് (19 രൂപയ്ക്ക് അടുത്ത്), സൂപ്പറിന് 105 ഫില്‍സ് (23 രൂപ), അള്‍ട്ര പ്രീമിയം ലീറ്ററിന് 165 (36 രൂപ) എന്നിങ്ങനെയാണ് പുതിയ വില.

Related posts