കുവൈറ്റില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു! അപകടം ചെറുവഞ്ചിയിലെ ഉല്ലാസയാത്രക്കിടെ…

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്.

ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം.

ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു.

ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം. 

Related posts

Leave a Comment