എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്..! തിരിച്ചടിച്ച് ഖുശ്ബുവിന്‍റെ പഴയ പോസ്റ്റ്

ന്യൂഡൽഹി: മോദി പരാമർശത്തിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദറിന്‍റെ ഒരു പഴയ പോസ്റ്റാണ് വൈറലാവുന്നത്.

രാഹുലിന്‍റെ പോസ്റ്റിന് സമാനമായ പരാമർശം അടങ്ങിയതായിരുന്നു ഖുശ്ബുവിന്‍റെ പോസ്റ്റും. ഈ പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കു വച്ചിരിക്കുന്നത്.

2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്.

എല്ലാ അഴിമതിക്കാർക്കും മോദി എന്നു പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്‍റെ പോസ്റ്റ്.

ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബുവിനെതിരെ ഇതിന്‍റെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം.

Related posts

Leave a Comment