കൊ​യി​ലാ​ണ്ടി​യി​ലെ എട്ടു ലക്ഷത്തിന്‍റെ കു​ഴ​ല്‍​പ്പ​ണക്കേസ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന് കൈ​മാ​റും

കൊ​യി​ലാ​ണ്ടി : കൊ​യി​ലാ​ണ്ടി​യി​ല്‍ കു​ഴ​ല്‍​പ്പണം പി​ടി​കൂ​ടി​യ കേ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റു​ന്നു. പു​തി​യ ബ​സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നാ​ണ് 8.5 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍ പ​ണ​വും വി​ത​ര​ണ​ത്തി​നു​ള്ള സ്ലി​പ്പും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഇ​ള​വ​ന്‍ ചാ​ലി​ല്‍ അ​ജ്മ​ലി​നെ (40) കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

കൊ​യി​ലാ​ണ്ടി എ​സ്‌​ഐ സ​ജു എ​ബ്ര​ഹാം, ഫ​സ​ലു​ല്‍ ആ​ബി​ദ്, എ​എ​സ്‌​ഐ മു​നീ​ര്‍, എ​സ്‌​സി​പി​ഒ ഗി​രീ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​പി​ഒ. സു​നി​ല്‍, ഷി​രാ​ജ്,അ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കു​ഴ​ല്‍​പ​ണ​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കേ​സ് എ​ന്‍​ഫോ​യ്‌​സ്‌​മെ​ന്‍റിനു കൈ​മാ​റു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts