വൈ​ദ്യു​തി അ​പ​ക​ടം: ചി​ത്ര​ങ്ങ​ൾ വ​ര​ച്ചുള്ള വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ മ​ഹേ​ഷി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം  ശ്രദ്ധേയമാവുന്നു

നി​ല​ന്പൂ​ർ: വൈ​ദ്യു​തി ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​ഹേ​ഷിന്‍റെ ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ല​ന്പൂ​ർ ഡി​വി​ഷ​നി​ലെ അ​ക​ന്പാ​ടം വൈ​ദ്യു​തി സെ​ക്‌ഷൻ ഓ​ഫീ​സി​ന്‍റെ ചു​മ​രു​ക​ളി​ലാ​ണ് മ​ഹേ​ഷ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. ഇ​രു​ന്പു​തോ​ട്ടി ഉ​പ​യോ​ഗി​ച്ചു വൈ​ദ്യു​തി ക​ട​ന്നു​പോ​കു​ന്ന ലൈ​നു​ക​ൾ​ക്കു സ​മീ​പ​ത്തു നി​ന്നു തേ​ങ്ങ​യി​ടു​ന്ന​തും മ​റ്റു അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളും കാ​ണി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ന്ദേ​ശം.

കൂ​ടെ നി​ർ​ദേ​ശ​വും എ​ഴു​തി​യി​രി​ക്കു​ന്നു. കൗ​മാ​ര​ക്കാ​രി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ മു​ന്പു സു​ഹൃ​ത്തും മ​ല​പ്പു​റം ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫി​ലി​പ്പ് മ​ന്പാ​ടു​മാ​യി ചേ​ർ​ന്നു വാ​ക്കും വ​ര​യും എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

വൈ​ദ്യു​തി ബോ​ർ​ഡി​ലെ പു​തി​യ സു​ര​ക്ഷാ എം​ബ്ല​വും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത് മ​ഹേ​ഷ് ആ​ണ് . എം​ബ്ല​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു. വാ​ക്കും വ​ര​യും എ​ന്ന പ്ര​വൃ​ത്തി​യി​ലൂ​ടെ ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​ത്തെ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ഞ്ഞൂ​റോ​ളം പേ​രെ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​ന്നു പി​ന്തി​രി​പ്പി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യെ​ന്നു മ​ഹേ​ഷ് പ​റ​യു​ന്നു.

വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ നി​ന്നും മ​റ്റും അ​ശ്ര​ദ്ധ​മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ പ്ര​വൃ​ത്തി​ക​ൾ ഓ​ഫീ​സി​ന്‍റെ ചു​മ​രി​ൽ ഛായ​ങ്ങ​ൾ കൊ​ണ്ടു പ​ക​ർ​ത്തി​യ​പ്പോ​ൾ ല​ളി​ത​മാ​യ ഭാ​ഷ​യി​ലൂ​ടെ ഈ ​സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. മ​ഹേ​ഷി​ന്‍റെ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വൈ​ദ്യു​തി ബോ​ർ​ഡി​ലെ മു​ഖ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ ആ​ർ.​സു​കു​വി​ന്‍റെ​യും അ​ക​ന്പാ​ടം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​ദ്മ​ലോ​ച​ന​ൻ നാ​യ​രു​ടെ​യും പി​ന്തു​ണ​യു​മു​ണ്ട്.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഉ​മ്മ​ർ ആ​ലി​ക്ക​ൽ സ​ഹാ​യി​യാ​യു​ണ്ട്. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള 2016-ലെ ​മാ​ജാ കൊ​യ്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു ള്ള ഏ​ഴു പേ​രിൽ കേ​ര​ള​ത്തി​ൽ നി​ന്നു മ​ഹേ​ഷ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​ർ സ്വദേശിയാണ്. ഭാ​ര്യ: ഭ​വി​ത. മ​ക്ക​ൾ: യ​ദു, വി​ദു, വേ​ദി​ക.

Related posts