കു​ഴി​മാം ശ്രീ ​ആ​ദി​പാ​രാ​ശ​ക്തി ക്ഷേ​ത്ര​ത്തിൽ കവർച്ച; അടുത്തനാളിൽ  പരോളിലിറങ്ങിയത്  ക്ഷേത്ര മോഷണത്തിൽ   വിരുതരായവർ;  അ​ന്വേ​ഷ​ണം സിസിടിവി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ച്

 

കാ​ട്ടാ​ക്ക​ട: ശ്രീ​കോ​വി​ലി​ൽ നി​ന്നും സ്വ​ർ​ണ താ​ലി​യും സ്വ​ർ​ണ പൊ​ട്ടു​ക​ളും ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം സിസിടിവി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ച്. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ്.

കു​ഴി​മാം ശ്രീ ​ആ​ദി​പ​രാ​ശ​ക്തി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലിൽ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ​രോ​ളി​ൽ ഇ​റ​ങ്ങി​യ ചി​ല​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം. ഇ​വ​ർ ക്ഷേ​ത്ര മോ​ഷ​ണ​ത്തി​ൽ വി​രു​ത​രാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ഷേ​ത്ര ശ്രീ​കോ​വി​ലിന്‍റെ വാ​തി​ൽ പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്ന മോ​ഷ്‌ടാവ് ദേ​വി​യ്ക്ക് ചാ​ർ​ത്തി​യി​രു​ന്ന ര​ണ്ടു പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ താ​ലി​യും ഭ​ക്ത​​ർ നേ​ർ​ച്ച​ ന​ൽ​കി​യ കാ​ൽ പ​വ​നി​ല​ധി​കം വ​രു​ന്ന 25 സ്വ​ർ​ണ പൊ​ട്ടു​ക​ളും, പ്ര​ധാ​ന കാ​ണി​ക്ക​യി​ൽ നി​ന്നും മൂ​വാ​യി​ര​ത്തി​ൽ അ​ധി​കം രൂ​പ​യും ക​ള്ള​ൻ കൊ​ണ്ടു പോ​യി.

​കാ​ണി​ക്ക കു​ടം ക്ഷേ​ത്ര പ​രി​സ​ര​ത്തു ചെ​ടി​ക്കു മു​ക​ളി​ലാ​യി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​വ​രാ​ത്രി പൂ​ജ​യോ​ട് അ​നു​ബ​ന്ധി​ച്ചു ഭ​ക്ത​ർ പൂ​ജ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലു​ക​ളും ഇ​വി​ടെ ദ​ക്ഷി​ണയാ​യി ഉ​ണ്ടാ​യി​രു​ന്ന നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളും ക​ള്ള​ൻ കൊ​ണ്ടുപോ​യി​ട്ടു​ണ്ട്.​

തി​ട​പ്പ​ളി​യും ഓ​ഫീ​സ് മു​റി​യും തു​റ​ന്നു സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ടി​രു​ന്നു.മു​ൻ​വ​ശ​ത്തെ ഗേ​റ്റി​നു ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യാ​കാം കള്ളൻ ഉ​ള്ളി​ൽ ക​ട​ന്ന​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment