സം​​​സ്ഥാ​​​ന​​​ത്തു  സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം വർധിച്ചു വരുന്നു ; കഴിഞ്ഞവർഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 6604 കേ​സ്

ജെ​​​റി എം. ​​​തോ​​​മ​​​സ്
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ സ്ത്രീ​​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​ന്ന അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളി​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തു 2018 ലാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​ന്നു. ആ​​​കെ 6604 കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. 2017ലെ ​​​ക​​​ണ​​​ക്കു​​​ക​​​ളേ​​​ക്കാ​​​ൾ 119 കേ​​​സു​​​ക​​​ളു​​ടെ വ​​​ർ​​​ധ​​ന.

പീ​​​ഡ​​​നം എ​​​ന്ന പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 4589 കേ​​​സു​​​ക​​​ളാ​​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 91 കേ​​സു​​ക​​ളു​​ടെ വ​​​ർ​​​ധ​​​ന​ ഇ​​​തി​​​ൽ മാ​​​ത്ര​​​മു​​​ണ്ടാ​​​യി. ബ​​​ലാ​​​ത്സം​​​ഗ​​ത്തി​​നു സം​​​സ്ഥാ​​​ന​​​ത്തു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 2015 ആ​​​ണ്. 2017ൽ ​​​ഇ​​​ത് 1987 ആ​​​യി​​​രു​​​ന്നു. 28 കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചു. 2007ൽ ​​​ഇ​​​തേ വ​​​കു​​​പ്പി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 500 മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഓ​​​രോ വ​​​ർ​​​ഷ​​​വും 25 മു​​​ത​​​ൽ 50 വ​​​രെ കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ.\

പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​ണ്ടാ​​യി. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം മാ​​​ത്രം 66 കേ​​​സു​​​ക​​​ൾ മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​തി​​​ൽ​​നി​​​ന്ന് അ​​​ധി​​​ക​​​മാ​​​യി ചാ​​​ർ​​​ജ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. 460 കേ​​​സു​​​ക​​​ളാ​​​ണു പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ച്ച​​​തി​​​നും ലൈം​​​ഗി​​​ക​​​ച്ചുവ​​​യോ​​​ടെ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ​​​തി​​​നു​​​മാ​​​യി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​ത്. സ്ത്രീ​​​ധ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ എ​​​ണ്ണം 2017ലെ ​​​ക​​​ണ​​​ക്കു​​​ക​​​ളേ​​​ക്കാ​​​ൾ മൂ​​​ന്നെ​​​ണ്ണം വ​​​ർ​​​ധി​​​ച്ച് 16 ആ​​​യി.

സ്ത്രീ​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലും വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്കു ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​​കാ​​​രു​​​ടെ പീ​​​ഡ​​​ന​​മേ​​ൽ​​ക്കു​​ന്ന​​തി​​ലും കു​​​റ​​​വ് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. 181 കേ​​​സു​​​ക​​​ളാ​​​ണ് സ്ത്രീ​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ര​​​ജി​​​സ്റ്റ​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത് 2017ൽ 200 ​​​ആ​​​യി​​​രു​​​ന്നു. ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​​കാ​​​രു​​​ടെ മ​​​ർ​​​ദ​​​ന​​​ത്തി​​​നും പീ​​​ഡ​​​ന​​​ത്തി​​​നും ഇ​​​ര​​​യാ​​​കു​​​ന്ന കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 2048 എ​​​ണ്ണ​​​മാ​​​ണ്. 2017ൽ ​​ഇ​​തു 2863 ​ആ​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 815 കേ​​​സു​​​ക​​​ളാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്.​

കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ കേ​​​സു​​​ക​​​ളി​​​ലും സ്ഥി​​​തി വ്യ​​​ത്യ​​​സ്ത​​​മ​​​ല്ല. 4008 കേ​​​സു​​​ക​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 2017ൽ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ 530 കേ​​​സു​​​ക​​​ളാ​​​ണ് 2018 ൽ ​​​മാ​​​ത്ര​​​മാ​​​യി കൂ​​​ടി​​​യ​​​ത്. കു​​ട്ടി​​ക​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യ​​​തി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 185 കേ​​​സു​​​ക​​​ളും ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​ത് 1204 കേ​​​സു​​​ക​​​ളു​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം കു​​​ട്ടി​​​ക​​​ൾ മ​​​രി​​ക്കു​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്നി​​​ട്ടു​​​ണ്ട്.

Related posts