തട്ടിപ്പിൻ മറയത്തെ സുറമി..! താഴത്തങ്ങാടിയിൽ തട്ടിപ്പിന് അറസ്റ്റിലായ യുവതി പഠിച്ച കള്ളി; കാസർകോട്ടും തട്ടിപ്പ് നടത്തിയതായി പോലീസ്

കോ​ട്ട​യം: കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ ആ​റു പേ​രി​ൽ നി​ന്നാ​യി 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത യു​വ​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ മാ​റാ​ടി രാ​മ​മം​ഗ​ലം സ്വ​ദേ​ശി​നി കു​രി​യ​പ്പ​നാ​ൽ സു​റു​മി ഷെ​രീ​ഫി (29)നെ​യാ​ണു കോ​ട്ട​യം വെ​സ്റ്റ് എ​സ​ഐ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് ഇ​ന്നോ നാ​ളെ​യോ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ പ​ണം നി​ക്ഷേ​പി​ച്ചു ന​ല്കു​ന്ന തു​ക​യു​ടെ ഇ​ര​ട്ടി​യാ​യ തി​രി​കെ ന​ല്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു സു​റു​മി പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റു പേ​രി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സു​റു​മി​യു​ടെ ഭ​ർ​ത്താ​വ് ഷെ​രീ​ഫ് വി​ദേ​ശ​ത്താ​ണ്. ഇ​വ​ർ മു​ന്പു താ​മ​സി​ച്ചി​രു​ന്ന കാ​സ​ർ​കോ​ഡും സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു.

അ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സി​ൽ സു​റു​മി​യും ഭ​ർ​ത്താ​വ് ഷെ​രി​ഫും പ്ര​തി​ക​ളാ​ണ്. അ​വി​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ശേ​ഷം ഇ​വ​ർ മു​ങ്ങി​യ​താ​ണെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണെ​ന്ന് സു​റു​മി​യു​ടെ മൊ​ഴി പോ​ലീ​സ് ആ​ദ്യം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​രു​ന്നി​ല്ല. പീ​ന്നി​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഗ​ൾ​ഫി​ൽ ത​ന്നെ​യാ​ണെ​ന്നു സ്ഥി​രീക​രി​ച്ചി​ട്ടു​ണ്ട്.

സു​റു​മി​ ത​നി​ച്ച് 25 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നു പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇ​വ​ർ​ക്കു മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം സ്ഥി​രീക​ര​ണം ല​ഭി​ക്കു​ന്ന​തി​നാ​ണു സു​റു​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. പ​ല​രി​ൽ നി​ന്നും വാ​ങ്ങി​യ തു​ക എ​ന്തു ചെ​യ്തു​വെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ഗ​ൾ​ഫി​ൽ ക​ഴി​യു​ന്ന ഷെ​രീ​ഫി​നു ഹ​വാ​ല ബ​ന്ധ​മു​ള്ള​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts