സ്കൂ​​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​യെ​ത്തി​ക്കുന്നതിന് പിന്നിൽ വ​ൻ മാ​ഫി​യ; ആദ്യം ഫ്രീയായി നൽകും; കിട്ടാതെ വരുമ്പോൾ… ലഹരിക്ക് അടിമപ്പെടുന്ന വഴിയിങ്ങനെ

 


സ്കൂ​ളു​ക​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​യെ​ത്തി​ക്കാ​ൻ വ​ൻ മാ​ഫി​യ സം​ഘം ത​ന്നെ​യു​ണ്ടെ​ന്നാ​ണ് കു​ട്ടി​യു​ടെ വെ​ളി​പ്പെടു​ത്ത​ലി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.

ക​ക്കാ​ട് നി​ന്ന് ഒ​രു ഏ​ജ​ന്‍റ് വ​ഴി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.പ്രാ​യ​ത്തി​ൽ മൂ​ത്ത ആ​ളു​ക​ളു​മാ​യാ​ണ് 16 കാ​ര​ന് കൂ​ട്ടെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്.

16 കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ നി​ന്നാ​ണ് ല​ഹ​രി ഉ​പ​യോ​ഗം പ​ഠി​ച്ച​തെ​ന്നും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ വ​ഴി ഒ​പ്പം ഇ​രു​ന്നും 16 കാ​ര​ൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും കു​ട്ടി പ​റ​ഞ്ഞി​ട്ടു​ണ്ട്.

മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​വ​രെ ഉ​പ​യോ​ഗി​ക്കും. പ​ല​പ്പോ​ഴും ഗോ​വ​യി​ൽ പോ​യി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ആ​ദ്യം ഒ​രാ​ളെ വ​ല​യി​ലാ​ക്കു​ക​യും പി​ന്നീ​ട് അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ട് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്യും.

അ​വ​രു​ടെ വാ​ക്ക് കേ​ൾ​ക്കു​ന്ന പെ​ൺ​കു​ട്ടി ആ​ദ്യം അ​ടു​ത്ത സു​ഹൃ​ത്തി​ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​ത് ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ​റ​ഞ്ഞു കൊ​ടു​ക്കും.

ഇ​ത് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ നി​ന്നെ ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്യും.എ​ന്നാ​ൽ, ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ൽ വി​ല പോ​കാ​തി​രി​ക്കാ​നും എ​ന്താ​ണ് ഇ​തെ​ന്ന് അ​റി​യാ​നു​ള്ള കൗ​തു​കം കൊ​ണ്ടും ഉ​പ​യോ​ഗി​ക്കും.

ആ​ദ്യ ര​ണ്ട് മൂ​ന്ന് ദി​വ​സം അ​ടു​പ്പി​ച്ച് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കൊ​ടു​ക്കും. പി​ന്നീ​ട്, ഇ​ത് ഇ​ല്ലാ​തെ പ​റ്റി​ല്ലെ​ന്ന സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ വ​ലി​യ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും ല​ഹ​രി​ക്കാ​യി ഇ​ത് കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​ക​യും ചെ​യ്യും.

ഇ​താ​ണ് ല​ഹ​രി മാ​ഫി​യ സം​ഘം ചെ​യ്യു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ കൗ​ൺ​സലിം​ഗോ മ​റ്റോ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ എ​ത്ര​പേ​ർ ഇ​തി​ൽ അ​ടി​മ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​യൂ.

Related posts

Leave a Comment