ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വെ​ള്ള​ക്കെ​ട്ട് ത​ട​സ​മാ​യ​തി​നെത്തുട​ര്‍​ന്ന് മ​രണം; സം​സ്‌​കാ​രച്ചട​ങ്ങി​നും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് വെ​ള്ള​ക്കെ​ട്ട്


എ​ട​ത്വ: ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വെ​ള്ള​ക്കെ​ട്ട് ത​ട​സ​മാ​യ​തി​നെത്തുട​ര്‍​ന്ന് മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രച്ചട​ങ്ങി​നും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് വെ​ള്ള​ക്കെ​ട്ട്.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ ഇ​ല്ല​ത്തുപ​റ​മ്പി​ല്‍ ഇ.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍റെ (50) സം​സ്‌​കാ​രച്ച​ട​ങ്ങി​നാ​ണ് വെ​ള്ള​ക്കെ​ട്ട് പ്ര​തി​സ​ന്ധി​യി​ലായ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നെ​ഞ്ചു​വേ​ദ​ന​യെത്തുട​ര്‍​ന്ന് വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളും ഓ​മ​ന​ക്കു​ട്ട​നെ വ​ള്ള​ത്തി​ല്‍ ക​ര​യ്‌​ക്കെ​ത്തി​ച്ച ശേ​ഷം കാ​റി​ല്‍ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മു​ട്ടോ​ളം വെ​ള്ള​ത്തി​ലാ​യ സ്ഥ​ല​ത്തുനി​ന്ന് യ​ഥാ​സ​മ​യം ക​ര​യ്‌​ക്കെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​താ​ണ് മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ​ഴി​യി​ലും വീ​ട്ടു​വ​ള​പ്പി​ലും വെ​ള്ള​മായതി​നാ​ല്‍ മൃ​ത​ദേ​ഹം വ​ള്ള​ത്തി​ല്‍ ക​യ​റ്റി​യാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. വീ​ടി​നു ചു​റ്റും മു​ട്ടോ​ളം വെ​ള്ളം ഉ​യ​ര്‍​ന്നതി​നാ​ല്‍ സം​സ്‌​കാ​രം നീ​ട്ടി​വ​ച്ചി​രു​ന്നു.

പ​റ​മ്പി​ല്‍നി​ന്ന് വെ​ള്ളം പൂ​ര്‍​ണമാ​യി ഒ​ഴി​യാ​ഞ്ഞ​തി​നാ​ല്‍ ഇ​ഷ്ടി​ക അ​ടു​ക്കിവച്ചാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. ക​ഴി​ഞ്ഞവ​ര്‍​ഷം ഓ​മ​ന​ക്കു​ട്ട​ന്‍റെ മൂ​ത്ത​മ​ക​ള്‍ പ്രി​യ​ങ്ക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ബീ​ന, മ​റ്റൊ​രു മ​ക​ള്‍ പ്ര​വീ​ണ. മ​രു​മ​ക​ന്‍: സ​ജി.

Related posts

Leave a Comment