ക​ണ്ണൂ​രി​ൽ കോ​ടി​ക​ള്‍ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ദമ്പതികൾ പിടിയിൽ;  ഏജന്‍റായി പ്രവർത്തിക്കുമ്പോൾ മാസം കിട്ടുന്നത് ലക്ഷങ്ങൾ; ബാംഗ്ലൂരിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്നത് കണ്ണൂരുകാരൻ…


ക​ണ്ണൂ​ര്‍: കോ​ടി​ക​ള്‍ വി​ല വ​രു​ന്ന അ​തി​മാ​ര​ക മ​യ​ക്കുമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ക​ണ്ണൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ള്‍​ക്ക് പി​ന്നി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റു​ണ്ടെ​ന്ന് പോ​ലീ​സ്.

1.950 കി​ലോ ഗ്രാം ​എം​ഡി​എം​എ, 67 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ര്‍, 7.5 ഗ്രാം ​ഓ​പ്പി​യം എ​ന്നി​വ​യു​മാ​യി കോ​യ്യോ​ട് തൈ​വ​ള​പ്പി​ൽ അ​ഫ്സ​ൽ (37), ഭാ​ര്യ കാ​പ്പാ​ട് സ്വ​ദേ​ശി​നി ബ​ൾ​ക്കീ​സ് (28), എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​യ​റ്റി വി​ടു​ന്ന​ത് മു​ത​ൽ സു​ര​ക്ഷി​ത​മാ​യി വി​വി​ധ ഏ​ജ​ന്‍റു​മാ​രു​ടെ കൈ​യി​ൽ എ​ത്തു​ന്ന​തു​വ​രെ വ​ള​രെ ര​ഹ​സ്യ​മാ​യ ആ​സൂ​ത്ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സം​ഘ​ത്തി​ലു​ണ്ട്. സം​ഘ​ത്തി​ലു​ള്ള​വ​രെ വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ​മാ​രാ​യ ര​ണ്ടു പേ​ർ അ​ഞ്ജാ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഏ​ജ​ന്‍റു​മാ​ർ​ക്ക് ല​ഹ​രി മ​രു​ന്നു​ക​ൾ കൈ​മാ​റ്റം ചെ​യ്യേ​ണ്ട ലോ​ക്കേ​ഷ​ൻ മാ​ത്ര​മാ​ണ് പ​റ​ഞ്ഞു കൊ​ടു​ക്കു​ക. സാ​ധ​നം പ​റ​ഞ്ഞ സ്ഥ​ല​ത്ത് കൃ​ത്യ​മാ​യി എ​ത്തി​ച്ചു​ക​ഴി​ഞ്ഞ ഉ​ട​നെ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തും

.​ ഏ​ജ​ന്‍റു​മാ​ർ ത​മ്മി​ലോ അ​ജ്ഞാl കേ​ന്ദ്ര​ത്തി​ലി​രു​ന്ന് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​വ​രു​മാ​യോ പ​ര​സ്പ​രം കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യി​ല്ല. അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ അ​താ​ത് കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രെ​യും സൂ​ത്ര​ധാ​ര​ൻ​മാ​രെ​യും​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ബ​സി​ല്‍ മ​യ​ക്കു മ​രു​ന്ന് ക​ട​ത്തു​വെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ന​ഗ​ര​ത്തി​ലെ ഒ​രു പാ​ര്‍​സ​ല്‍ ഓ​ഫീസി​ല്‍ വ​ച്ചാ​ണ് മ​യ​ക്കു മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

ബ​സി​ല്‍ തു​ണി​ത്ത​ര​ങ്ങ​ളു​ടെ പാ​ര്‍​സ​ലെ​ന്ന വ്യാ​ജേ​ന ക​ണ്ണൂ​രി​ലെ​ത്തി​ച്ച മ​യ​ക്കു മ​രു​ന്ന് പാ​യ്ക്ക​റ്റ് സ്വീ​ക​രി​ക്കാ​ന്‍ ദ​ന്പ​തി​ക​ൾ പാ​ര്‍​സ​ല്‍ ഓ​ഫീസി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​യ​ക്കു മ​രു​ന്നു പി​ടി​കൂ​ടി ദ​ന്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

” നി​യ​ന്ത്രി​ക്കു​ന്ന​ത് വാ​ട്സ് ആ​പ്പ് വ​ഴി; ലൊ​ക്കേ​ഷ​ൻ അ​യ​ച്ചു കൊ​ടു​ക്കും ‘

കോ​ടി​ക​ള്‍ വി​ല വ​രു​ന്ന അ​തി​മാ​ര​ക മ​യ​ക്കു മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ക​ണ്ണൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ള്‍ ഏ​ജ​ന്‍റു​മാ​രാ​ണെ​ന്നും നി​യ​ന്ത്ര‌ണം മു​ഴു​വ​ൻ അ​ജ്ഞാത കേ​ന്ദ്ര​ത്തി​ലെ ര​ണ്ടം​ഗ സം​ഘ​മാ​ണെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ കാ​പ്പാ​ട് സ്വ​ദേ​ശി​നി ബ​ൾ​ക്കീ​സ് 10 ത​വ​ണ അ​തി​മാ​ര​ക മ​യ​ക്കു മ​രു​ന്നാ​യ എം​ഡി​എം​എ ക​ട​ത്തി​യി​ട്ടു​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ൽ ബോ​ധ്യ​മാ​യി​ട്ടു​ണ്ട്.

എ​ട​ക്കാ​ട് പോ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നേ​ര​ത്തെ റോ​ഡ​രി​കി​ല്‍ എം​ഡി​എം എ ​ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ബ​ൾ​ക്കീ​സാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​മാ​സം 1,80,000 രൂ​പ​യും സ​ർ​വീ​സ് ചാ​ർ​ജു​മാ​ണ് കൂ​ലി​യാ​യി ബ​ൾ​ക്കീ​സി​ന് ന​ൽ​കു​ന്ന​ത്.

മ​രു​ന്നെ​ന്ന വ്യാ​ജേ​ന​യാ​ണ് അ​തി​മാ​ര​ക മ​യ​ക്കു മ​രു​ന്ന് പാ​ർ​സ​ൽ വ​ഴി ക​ണ്ണൂ​രി​ൽ എ​ത്തി​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ള്‍ പാ​ർ​സ​ൽ കൈ​പ്പ​റ്റി​യാ​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കേ​ണ്ട ലോ​ക്കേ​ഷ​ൻ അ​ഞ്ജാ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്നും വാ​ട്സ​പ്പ് സ​ന്ദേ​ശ​മാ​യി എ​ത്തും.

​തുട​ർ​ന്ന് പ​റ​ഞ്ഞ സ്ഥ​ല​ത്ത് സാ​ധ​നം എ​ത്തി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് തി​രി​ച്ച് വാ​ട്സാ​പ്പ് സ​ന്ദേ​ശ​മാ​യി സം​ഘ​ത്തി​ന് അ​യ​ച്ചു കൊ​ടു​ക്ക​ണം.

അ​വി​ടെ​നി​ന്ന് മ​റ്റൊ​രു ടീം ​വ​ന്ന് മ​യ​ക്കു മ​രു​ന്നു എ​ടു​ക്കും. വാ​ങ്ങു​ന്ന​വ​രും വി​ല്‍​ക്കു​ന്ന​വ​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴും നേ​രി​ട്ടു ബ​ന്ധ​മു​ണ്ടാ​കി​ല്ല.

ബ​സു​ക​ള്‍, ട്രെ​യി​നു​ക​ള്‍, കൊ​റി​യ​ർ എ​ന്നി​വ വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് എം ​ഡി എം ​എ ക​ട​ത്തു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തെ പോ​ലീ​സി​ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സാ​ധ​നം ക​യ​റ്റി വി​ടു​ന്ന​യാ​ളും ക​ണ്ണൂ​രി​ലെ പ്ര​ധാ​ന ഏ​ജ​ന്‍റു​മാ​ണ് സൂ​ത്ര​ധാ​ര​ൻ​മാ​രെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് .അ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment