കുഴപ്പിക്കുന്ന ചോദ്യമെറിഞ്ഞ റിമിയുടെ വായടപ്പിച്ച് മോഹന്‍ലാല്‍, എല്ലാവരും പേടിക്കുന്ന റിമിയെ ലാല്‍ നിശബ്ദയാക്കിയത് ഇങ്ങനെ

lal and rimyറിമി ടോമിയുടെ നാക്കിനെ ഒട്ടുമിക്ക സിനിമക്കാര്‍ക്കും പേടിയാണ്. സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും പലരും പലവട്ടം തോറ്റുമടങ്ങിയതാണ്. എന്നാല്‍ എല്ലാവരെയും പോലെ മോഹന്‍ലാലിനെ ഒന്ന് ആക്കാന്‍ നോക്കിയ റിമിയുടെ അവസ്ഥ കണ്ട് ഊറിച്ചിരിക്കുകയാണ് ആരാധകരിപ്പോള്‍. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിന്റെ വേദിയിലായിരുന്നു കുറിക്കു കൊള്ളുന്ന ചോദ്യത്തിന് ശരവേഗത്തിലുള്ള ലാലിന്റെ മറുപടി.

മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു ലാല്‍. പുരസ്കാരം സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു, ‘നിങ്ങള്‍ സിനിമയ്ക്ക് തരുന്ന സ്‌നേഹവും, നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സ്‌നേഹവും. ഈ വിജയം നിങ്ങളുടെ വിജയമാണ്. തീര്‍ച്ചയായും നല്ല നല്ല സിനിമകളുണ്ടാവാന്‍ ഇതൊരു തുടക്കമാകട്ടെ.എല്ലാത്തിനും നന്ദി.’ ഇത്രയും പറഞ്ഞ് വേദി വിടാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍. എന്നാല്‍ റിമി ടോമി വിടാന്‍ തയാറായില്ല. സ്‌റ്റേജിലേക്ക് കയറിവന്ന റിമി പെട്ടെന്ന് ലാലിനോട് ഒരു ചോദ്യം ചോദിച്ചു.

ചോദ്യം മറ്റൊന്നുമായിരുന്നില്ല. പല പല ഭാഷകളിലേക്ക് പോകുമ്പോള്‍, മലയാളത്തില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സ്‌നേഹവും ബഹുമാനവും അവിടെ കിട്ടുന്നതായി ലാലേട്ടന് തോന്നുന്നുണ്ടോ?’ലാലിനെ ഒന്നു പരീക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു ചോദ്യം. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. റിമിയ്ക്ക് സ്വന്തം അമ്മയെയാണോ അമ്മായി അമ്മയെയാണോ കൂടുതല്‍ ഇഷ്ടം..?’ മോഹന്‍ലാലിന്റെ അപ്രതീക്ഷിതമറുപടി സദസ് കൈയടികളോടെ പിന്തുണ നല്കി. റിമിയാകട്ടെ ചമ്മി വിളറി നില്ക്കുകയും ചെയ്തു.

Related posts