എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ളിൻ കഴിച്ചെന്ന്….എ​ലി​പ്പ​നി​ക്കെ​തി​രേ പി​ആ​ർ​ഡി​യു​ടെ ട്രോ​ൾ പ്രചാരണത്തിൽ പങ്കാളിയായി മോ​ഹ​ൻ​ലാ​ലും

തി​രു​വ​ന​ന്ത​പു​രം: എ​ലി​പ്പ​നി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ ട്രോ​ൾ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ലും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് ത​യാ​റാ​ക്കി​യ ട്രോ​ൾ മോ​ഹ​ൻ​ലാ​ൽ സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ ഷെ​യ​ർ ചെ​യ്തു.

ഇ​താ​ദ്യ​മാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ ഒ​രു ട്രോ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത്. വ​ന്ദ​നം സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യോ​ടു പ​റ​യു​ന്ന പ്ര​ശ​സ്ത​മാ​യ പ്ര​ണ​യ​രം​ഗ​ത്തി​ലെ എ​ങ്കി​ൽ എ​ന്നോ​ടു പ​റ ഐ ​ല​വ്യൂ​ന്ന്… എ​ന്ന ഡ​യ​ലോ​ഗ് ഉ​പ​യോ​ഗി​ച്ച് എ​ലി​പ്പ​നി ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ഒ​രു​ക്കി​യ ട്രോ​ളാ​ണ് ഷെ​യ​ർ ചെ​യ്ത​ത്.

48 ല​ക്ഷ​ത്തി​നു മേ​ൽ ഫേ​സ്ബു​ക്ക് ലൈ​ക്കു​ക​ളാ​ണു മോ​ഹ​ൻ​ലാ​ലി​ന്‍റെ പേ​ജി​ലു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പി​ആ​ർ​ഡി​യു​ടെ ബോ​ധ​വ​ത്ക​ര​ണ ട്രോ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത്.

Related posts