ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ടു നിന്നാല്‍ മതിയെന്ന് ആരാധകന്‍ ! ഉപദേശിച്ചയാള്‍ക്ക് അനു സിത്താര നല്‍കിയ മറുപടി ഇങ്ങനെ…

ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ടൊവിനോയും അണിയറപ്രവര്‍ത്തകരും. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും ആരാധകര്‍ ടൊവിനോയെ വിളിച്ചു തുടങ്ങിയിരിക്കുകയാണ്.

ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ട്രോളന്മാര്‍ അനുവിന് നേരെയായി. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു. അനു സിത്താരക്ക് ഉപദേശം നല്‍കുന്ന ആരാധകന്റെ കമന്റും അതിന് നടി നല്‍കിയ മരണമാസ് മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

കഴിഞ്ഞ ദിവസം അനു തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെയായിരുന്നു ”ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അനു പോസ്റ്റ് ചെയ്തത്. ടൊവിനോയും അനുവും ചേര്‍ന്നു നില്‍ക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇതോടെ ആരാധകന് തൃപ്തിയായി.

Related posts