ഒ​രു ക​ഥ വ​രു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ത​ന്‍റെ മു​ഖം മ​ന​സി​ൽ വ​രാ​തി​രു​ന്ന​തെ​ന്ന് പൃ​ഥ്വി​രാ​ജ് ചോ​ദി​ച്ചു: ലാ​ൽ ജോ​സ്

അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന പേ​ര് അ​ന്ന് ആ ​സി​നി​മ​യ്ക്ക് ഇ​ട്ടി​ട്ടി​ല്ല. തു​ട​ക്ക​ത്തി​ൽ ക​ഥ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് പോ​യ​തെ​ന്ന് ലാ​ൽ ജോ​സ്. ആ ​സ​മ​യ​ത്ത് ഡ​യ​മ​ണ്ട് നെ​ക്‌​ലെ​യ്സ് റി​ലീ​സ് ആ​യി​രു​ന്നു. അ​പ്പോ​ൾ പൃ​ഥ്വി​രാ​ജ് ആ​ദ്യം എ​ന്നോ​ട് ചോ​ദി​ച്ച​ത്. ലാ​ലേ​ട്ടാ, ഡ​യ​മ​ണ്ട് നെ​ക്‌​ലെ​യ്സ് എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ൾ ആ ​ഡോ​ക്ട​ർ അ​രു​ൺ കു​മാ​ർ എ​ന്ന് പ​റ​യു​ന്ന ക്യാ​ര​ക്ട​റി​ന് എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് എ​ന്നാ​ണ്.

ഫ​ഹ​ദ് അ​സ​ലാ​യി​ട്ട് അ​ത് ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ ന​മ്മ​ൾ ത​മ്മി​ൽ ഒ​രു പ​ടം ആ​ലോ​ചി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത്, ഒ​രു ക​ഥ വ​രു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് എ​ന്‍റെ മു​ഖം ലാ​ലേ​ട്ട​ന്‍റെ മ​ന​സി​ൽ വ​രാ​തി​രു​ന്ന​തെ​ന്നാ​ണ് രാ​ജു ചോ​ദി​ച്ച​ത്.

ഞാ​ൻ പ​റ​ഞ്ഞു, രാ​ജു​വി​ന് ചെ​യ്യാ​ൻ പ​റ്റു​ന്ന ക്യാ​ര​ക്ട​ർ ആ​ണ് അ​തെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ൾ മ​ന​സി​ലാ​യി. പ​ക്ഷേ ആ ​ക​ഥ ഇ​ക്ബാ​ൽ എ​ന്നോ​ട് പ​റ​യു​മ്പോ​ൾ എ​നി​ക്ക് ആ​ദ്യം ഓ​ർ​മ വ​ന്ന​ത് ഫ​ഹ​ദി​ന്‍റെ മു​ഖും ഫ​ഹ​ദി​ന്‍റെ എ​ക്‌​സ്‌​പ്ര​ഷ​നും ഫ​ഹ​ദി​ന്‍റെ ക​ള്ള​ച്ചി​രി​യും ഓ​ക്കെ​യാ​ണ്. ഫ​ഹ​ദ് ഓ​ക്കെ പ​റ​യു​ക​യും കൂ​ടി ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ൾ പി​ന്നെ വേ​റെ ഒ​രു ഓ​പ്ഷ​ൻ​സി​നെ കു​റി​ച്ചൊ​ന്നും ന​മ്മ​ൾ ആ​ലോ​ചി​ച്ചി​ല്ല. അ​ത് ത​ന്നെ ഉ​റ​പ്പി​ച്ചു. ഞാ​ൻ രാ​ജു​വി​നോ​ട് പ​റ​ഞ്ഞു എ​ന്ന് ലാ​ൽ ജോ​സ്.

Related posts

Leave a Comment