67കാരന്‍ 24കാരിയെ വിവാഹം കഴിച്ചു; നാട്ടുകാര്‍ കലിപ്പില്‍

ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് 67കാരന്‍ 24 കാരിയെ വിവാഹം കഴിച്ചു. ഇതോടെ ശത്രുതയിലായ ബന്ധുക്കളില്‍ നിന്ന് സംരക്ഷണം തേടി ദമ്പതികള്‍ കോടതിയെ സമീപിച്ചു. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) ആണ് വരനും വധുവും. ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി പഞ്ചാബ് പോലീസിന് അവര്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

ബാലിയാന്‍ ഗ്രാമത്തിലുള്ള ഷംഷീര്‍ ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ച് ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇതോടെ ബന്ധുക്കള്‍ ഭീഷണിയുമായി എത്തിയെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദമ്പതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ദമ്പതിമാര്‍ പ്രായപൂര്‍ത്തിയായവരാണെന്നും വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും അതിനാല്‍ തന്നെ കോടതി ഉത്തരവ് നടപ്പാക്കി ദമ്പതിമാര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.

Related posts