ഇന്ത്യയുടെ ഇല പ്ലേറ്റുകള്‍ ജര്‍മനിയിലേക്ക്! ഇന്ത്യയില്‍ 20 പാത്രങ്ങള്‍ 10 പത്തു രൂപ; ജര്‍മനിയില്‍ ഒരു ഇലപ്പാത്രം 711 രൂപ

leaf-plateഭക്ഷണം കഴിക്കുന്നതിനും പൂജ ആവശ്യങ്ങള്‍ക്കും ഇലകൊണ്ടുള്ള പാത്രങ്ങള്‍  ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏഷ്യയില്‍ നിന്നും ദക്ഷിണ അമേരിക്കയില്‍ നിന്നു മൊക്കെ ഇറക്കുമതി ചെയ്യുന്ന ഇലകള്‍ ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മിച്ച് അത് വന്‍ വിലയ്ക്ക് കയറ്റി അയയ്ക്കാന്‍ ഒരുങ്ങുകയാണ് ലീഫ് റിപ്പബ്‌ളിക് എന്ന ജര്‍മന്‍ കമ്പനി. ഇലപ്പാത്രങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയില്‍ ഇരുപത് പാത്രങ്ങള്‍ പത്തു രൂപയ്ക്കു ലഭിക്കുമ്പോള്‍ ജര്‍മനിയില്‍ നിര്‍മിക്കുന്ന ഒരു ഇലപ്പാത്രത്തിന്റെ വില 711 രൂപയാണ്.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇലപ്പാത്രമെന്ന് ലീഫ് റിപ്പബ്‌ളിക് കമ്പനി അവകാശപ്പെടുന്നു. പാത്രങ്ങളുടെ നിര്‍മാണത്തിനായി ഒരു മരം പോലും മുറിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഇലപ്പാത്രങ്ങള്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പാത്രങ്ങള്‍ക്കു പുറമേ ഇലകള്‍ കൊണ്ടുള്ള മറ്റു വസ്തുക്കളും നിര്‍മിക്കാന്‍ ഇവര്‍ക്ക് ആലോചനയുണ്ട്.

Related posts