“അ​മ്മ​യാ​കാൻ ആഗ്രഹിക്കുന്നു, 40 വ​യ​സാ​കാ​റാ​യി”; ജാ​മ്യം വേ​ണ​മെ​ന്ന് ലീ​ന മ​രി​യ പോ​ൾ; നി​ര​സി​ച്ച് കോ​ട​തി ചൂണ്ടിക്കാട്ടിയ കാര്യം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് വീ​ര​ൻ സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഭാ​ര്യ​യും ചലച്ചിത്ര നടിയും മ​ല​യാ​ളി​യു​മാ​യ ലീ​ന മ​രി​യ പോ​ളി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

റാ​ൻ​ബാ​ക്സി ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് 200 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ലീ​ന കേ​സി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തെ​ന്ന് ബോ​ധ്യ​മു​ണ്ടെ​ന്നും ഗൗ​ര​വ​ത​ര​മാ​യ കു​റ്റ​മാ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഭ​ർ​ത്താ​വും കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ സു​കാ​ഷു​മാ​യി കു​റെ​നാ​ളാ​യി ലീ​ന​യ്ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നും ജാ​മ്യം ന​ൽ​കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് അ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​തെ​ന്നും ലീ​ന​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ പോ​ൾ ജോ​ൺ എ​ഡി​സ​ൺ വാ​ദി​ച്ചി​രു​ന്നു.

ഡെ​ന്‍റ​ൽ ഡോ​ക്ട​റാ‌​യ ലീ​ന കൃ​ത്യ​മാ​യി നി​കു​തി അ​ട​യ്ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ച​ല​ച്ചി​ത്ര ന​ടി കൂ​ടി​യാ​യ അ​വ​രു​ടെ സ​മൂ​ഹ​ത്തി​ലെ നി​ല കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

40 വ​യ​സി​ലേ​ക്ക് അ​ടു​ക്കു​ന്ന ലീ​ന​യ്ക്ക് അ​മ്മ​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഭ​ര​ണ​ഘ​ട​ന​യി​ലെ 21-ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള “റൈ​റ്റ് ടു ​ലൈ​ഫ്’ അ​വ​കാ​ശം അ​നു​സ​രി​ച്ച് അ​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

എ​ന്നാ​ൽ ജ​യി​ലി​ൽ നി​ന്നു​കൊ​ണ്ട് സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ സു​കാ​ഷി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക് ലീ​ന സ​ഹാ​യ​മേ​കി​യെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നു​മു​ള്ള വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment