തൊപ്പി വീണ്ടും ഊരിച്ച് പോലീസ്; യൂ​ട്യൂ​ബി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന് പ​രാ​തി​;  മു​ഹ​മ്മ​ദ് നി​ഹാ​ദ് വീണ്ടും അറസ്റ്റിൽ

ക​ണ്ണൂ​ർ: തൊ​പ്പി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ മു​ഹ​മ്മ​ദ് നി​ഹാ​ദ് വീ​ണ്ടും അ​റ​സ്റ്റി​ൽ. യൂ​ട്യൂ​ബി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സാ​ണ് മു​ഹ​മ്മ​ദ് നി​ഹാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം തു​മ്പേ​നി കൊ​ല്ല​റ​ക്ക​ല്‍ സ​ജി സേ​വ്യ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​മ്പി​വേ​ലി നി​ർ​മി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​ജി സേ​വ്യ​റി​നെ യൂ​ട്യൂ​ബി​ലൂ​ടെ നി​ര​ന്ത​രം അ​വ​ഹേ​ളി​ച്ചെ​ന്നാ​ണ് കേ​സ്.

ക​മ്പി​വേ​ലി നി​ർ​മി​ച്ച് ന​ല്‍​കി​യ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ബോ​ര്‍​ഡി​ല്‍​നി​ന്ന് സ​ജി സേ​വ്യ​റി​ന്‍റെ ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച മു​ഹ​മ്മ​ദ് നി​ഹാ​ദ് മോ​ശ​മാ​യി അ​ശ്ലീ​ല​സം​ഭാ​ഷ​ണം ന​ട​ത്തി. 

അ​തി​ന്‍റെ വി​ഡി​യോ പ​ക​ര്‍​ത്തി യൂ​ട്യൂ​ബി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​റ​കെ തൊ​പ്പി​യു​ടെ അ​നു​യാ​യി​ക​ളാ​യ നി​ര​വ​ധി​പേ​ര്‍ സ​ജി സേ​വ്യ​റി​നെ വി​ളി​ച്ച് അ​ശ്ലീ​ലം പ​റ​യാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചി​ന് സ​ജി സേ​വ്യ​ര്‍ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment