ഞെട്ടിക്കും ഈ ലെന!

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാ അവതരിപ്പിച്ച് കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലെന. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.എന്നാല്‍ ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്.ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായി എത്തിയത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഫോട്ടോ ഷൂട്ട് വീഡിയോ കാണുമ്പോള്‍ ഇത് മലയാളികളുടെ ലെന തന്നെയാണോ, അല്ല ഹോളിവുഡിലോ മറ്റോ ഉള്ള ലെനയാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പിക്കും വിധമാണ് ലെനയുടെ ലുക്ക്.മേക്കപ്പ് മുതല്‍ എല്ലാം വ്യത്യസ്തമാണ്. മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. ധനുഷിനൊപ്പം അനേഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി.

Related posts