കൊച്ചിയിൽ ലഡു വിതരണം! ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തിൽ റോഡ് ഷോ; ദിലീപിന്‍റെ ജാമ്യം ആഘോഷമാക്കാൻ ആരാധകർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം നടൻ ദിലീപിനു ജാമ്യം ലഭിച്ചത് ആഘോഷമാക്കാനൊരുങ്ങി ആരാധകർ. ജാമ്യം ലഭിച്ചെന്ന വിവരം അറിഞ്ഞതിനു പിന്നാലെ കൊച്ചിയിൽ ആരാധകർ ലഡു വിതരണം നടത്തി.

ദിലീപ് ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന് ജാമ്യം ലഭിച്ചത് വൻ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തിൽ റോഡ് ഷോ നടത്താനും ആരാധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ജാമ്യവാർത്ത വന്നതിനു പിന്നാലെ ജയിൽ സൂപ്രണ്ട് ദിലീപിനെ ഈ വിവരം അറിയിച്ചു.

Related posts