ബഷീറിന്‍റെ മൊഴി..! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു; ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്ന് പോലീസ്

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബർട്ടി ബഷീറിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബർട്ടി ബഷീർ. തനിക്കെതിരേ സിനിമാ മേഖലയിൽ നിന്നുള്ളവർ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്‍റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

Related posts