താന്‍ ആദ്യമായി അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തി ! ലൊക്കേഷനില്‍ എത്തിയത് 49 വര്‍ഷങ്ങള്‍ക്കു ശേഷം; ഏണസ്റ്റിനെയും കൊണ്ട്‌ ആലുവാപ്പുഴ പിന്നെയും ഒഴുകി…

കൊച്ചി: നടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പി.വി ഏണസ്റ്റിനെ (73) മരിച്ച നിലയില്‍ കണ്ടെത്തി. ആലുവാപ്പുഴയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏണസ്റ്റ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു നദി. ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ ആലുവാപ്പുഴയായിരുന്നു. എ.വിന്‍സന്റ് ഒരുക്കിയ നദിയില്‍ നസീര്‍, ശാരദ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. നിരവധി സിനിമകളില്‍ ഏണസ്റ്റ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതുമൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ശവസംസ്‌കാരം ചടങ്ങുകള്‍ നടക്കും.

Related posts