ലിഗയുടെ കൊലപാതകം: ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളുടെ ഫലം വൈകുന്നു; അറസ്റ്റ് ഉടൻ ഉണ്ടാകില്ല

തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാൻ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളുടെ ഫലം വേണമെന്നും ഇതു കിട്ടാൻ വൈകുന്നതാണ് അറസ്റ്റ് രേഖപ്പെടുത്താൻ താമസമെന്നും അന്വേഷണസംഘം അറിയിച്ചു.

കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചാ​​ലു​​ട​​​ൻ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ലി​​​ഗ​​​യെ ക​​​ണ്ടെ​​​ത്തി​​​യ കോ​​​വ​​​ളം പ​​​ന​​​ത്തു​​​റ​​​യ്ക്കു സ​​​മീ​​​പ​​​ത്തെ ക​​​ണ്ട​​​ൽ​​​ക്കാ​​​ട്ടി​​​ലെ വ​​​ള്ളി​​​പ്പ​​​ട​​​ർ​​​പ്പി​​​ൽനി​​​ന്നു പ്ര​​​തി​​​ക​​​ളെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മു​​​ടി​​​യി​​​ഴ​​​ക​​​ളും ത്വ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടേ​​​തു ത​​​ന്നെ​​​യാ​​​ണോ എ​​​ന്ന ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള അ​​​ഞ്ചു​​​പേ​​​ർ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം. ലി​​​ഗ​​​യു​​​ടെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ല​​​ഭി​​​ച്ച പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ലി​​​ഗ​​​യു​​​ടെ ക​​​ഴു​​​ത്തി​​​ലെ ത​​​രു​​​ണാ​​​സ്ഥി​​​ക​​​ൾ പൊ​​​ട്ടി​​​യ​​​താ​​​യി പ​​​റ​​​യു​​​ന്നു

 

Related posts