മാനം തെളിഞ്ഞു ന്യൂനമര്‍ദ്ദം ഭീഷണിയാകില്ല ! ന്യൂനമര്‍ദം പശ്ചിമ ബംഗാള്‍,ഒഡീഷ ഭാഗത്തേക്ക് നീങ്ങുന്നു; ആശ്വാസത്തോടെ കേരളം…

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ആശ്വാസമായി ന്യൂനമര്‍ദഭീഷണി സംസ്ഥാനത്തു നിന്ന് അകലുന്നു. ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ഞായറാഴ്ച രാവിലെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെളിഞ്ഞു തന്നെയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴ ചെയ്യുന്നുണ്ടെങ്കിലും ആകാശം തെളിഞ്ഞിരിക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദക്ഷിണേന്ത്യയില്‍ നിന്ന് വിട്ടുനിന്നിരിക്കുന്നെങ്കിലും പശ്ചിമ ബംഗാള്‍, ഒഡീഷ ഭാഗങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ ന്യൂനമര്‍ദം കേരളത്തെ ബാധിക്കില്ല. വെള്ളിയാഴ്ച രാവിലെ 7.30 ന് ഇന്‍സാറ്റ് സാറ്റ്ലൈറ്റില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളും തെളിഞ്ഞിരിക്കുന്നു.

ആകാശം തെളിഞ്ഞെങ്കിലും കേരളത്തില്‍ ചെറിയ മഴയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്‌സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്.ഇന്‍സാറ്റ്, മെറ്റിയോസാറ്റ്
എന്ഈ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗപ്പെടുത്തുന്നത്. ജപ്പാനില്‍ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്‌സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.

Related posts