അ​തു ക​ള്ള​മാ​യി​രു​ന്നു, ലിജോമോൾക്കു ശ​രി​ക്കും ഇ​ഷ്ടം മോ​ഹ​ൻ​ലാ​ലി​നെ…

lijomolമ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലെ സോ​ണി​യ​യെ പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യ​മോ. ’സോ​ണി​യ മു​ത്ത​ല്ലേ ബേ​ബി​ച്ചേ​ട്ടാ’ എ​ന്ന ക്രി​സ്പി​ന്‍റെ (സൗ​ബി​ൻ ഷ​ഹീ​ർ) ഡ​യ​ലോ​ഗ് ത​ന്നെ ആ ​ക​ഥാ​പാ​ത്ര​ത്തെ ഓ​ർ​ക്കാ​ൻ ധാ​രാ​ളം. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ൽ താ​ൻ മ​മ്മൂ​ട്ടി ഫാ​ൻ ആ​ണെ​ന്ന് ക്രി​സ്പി​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി സോ​ണി​യ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ സോ​ണി​യയാ​യി അ​ഭി​ന​യി​ച്ച ലി​ജു​മോ​ൾ ജോ​സി​ന് ശ​രി​ക്കും ഇ​ഷ്ടം മോ​ഹ​ൻ​ലാ​ലി​നെ ആ​ണ​ത്രെ.

യ​ഥാ​ർ​ഥ​ത്തി​ൽ താ​ൻ ഒ​രു മോ​ഹ​ൻ​ലാ​ൽ ഫാ​ൻ ആ​ണെ​ന്ന് പ​റ​ഞ്ഞ ന​ടി ഭാ​വി​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു സി​നി​മ ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ​യും പ്ര​ക​ടി​പ്പി​ച്ചു. ഇ​ഷ്ട​പ്പെ​ട്ട താ​ര​ങ്ങ​ളെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ, ബോ​ളി​വു​ഡി​ൽ ആ​മീ​ർ ഖാ​നെ ഏ​റെ ഇ​ഷ്ട​മാ​ണെ​ന്ന് ലി​ജോ​മോ​ൾ പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ ഇ​പ്പോ​ൾ ഉ​ള്ള​വ​രി​ൽ ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ന​ടി പാ​ർ​വ്വ​തി ആ​ണ​ത്രെ.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലെ സോ​ണി​യ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ലി​ജോ​മോ​ൾ ജോ​സ് സി​നി​മാ ലോ​ക​ത്ത് എ​ത്തി​യ​ത്. പി​ന്നീ​ട് നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ക​നി എ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ​യും അ​വ​ത​രി​പ്പി​ച്ചു.കു​റേ ന​ല്ല അ​വ​സ​ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ലി​ജോ​മോ​ൾ.

Related posts