‘അ​ടി​ച്ച്’ പൊ​ളി​ച്ചു: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന; ക്രി​സ്മ​സ് ത​ലേ​ന്ന് വി​റ്റ​ത് 70.73 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ​യും ക്രി​സ്തു​മ​സ് ത​ലേ​ന്ന് റെ​ക്കോ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 70.73 കോ​ടി​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന​യാ​ണ് ക്രി​സ്മ​സ് ത​ലേ​ന്ന് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 69.55 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റ​ത്.

ചാ​ല​ക്കു​ടി ഔ​ട്ട് ലെ​റ്റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ന്ന​ത്. 6385290 രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ചാ​ല​ക്കു​ടി​യി​ൽ ക്രി​സ്മ​സ് ത​ലേ​ന്ന് വി​റ്റ​ത്.

ച​ങ്ങ​നാ​ശേ​രി​യി​ൽ 6287120 രൂ​പ​യു​ടെ​യും, ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ 6231140 രൂ​പ​യു​ടെ​യും പ​വ​ർ​ഹൗ​സി​ൽ 6008130 രൂ​പ​യു​ടെ​യും നോ​ർ​ത്ത്‌ പ​റ​വൂ​രി​ൽ 5199570 രൂ​പ​യു​ടെ​യും മ​ദ്യ​വി​ൽ​പ്പ​ന ന​ട​ന്നു.

154.77 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റ് വ​ഴി മൂ​ന്ന് ദി​വ​സം കൊ​ണ്ട് വി​റ്റ​ത്. 84.04 കോ​ടി രൂ​പ​യു​ടെ മ​ദ്യ വി​ൽ​പ്പ​ന ഡി​സം​ബ​ർ 22 , 23 തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി. എന്നാൽ 75.41 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് 2022 ഡി​സം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ വി​റ്റ​ത്.

 

Related posts

Leave a Comment