വീ​ട്ടി​ൽ അ​ച്ഛ​ൻ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്നു, ക്ലാ​സ് ടീ​ച്ച​റോ​ട് പ​രാ​തി പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി; ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്

ക്ലാ​സ്സ്‌ ടീ​ച്ച​റോ​ട് മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്നു​വെ​ന്ന് ഒ​രു പെ​ൺ​കു​ട്ടി പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്. ന്യൂ​സ്ന​ർ.​കോം എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക്ലാ​സ്സ്‌ ടീ​ച്ച​റോ​ട് വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ഉ​ണ്ടെ​ന്ന് കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ, സ്കൂ​ളി​ൽ കു​ട്ടി​യെ വി​ളി​യ്ക്കാ​ൻ വ​ന്ന പി​താ​വി​നോ​ട് ടീ​ച്ച​ർ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​യോ​ട് പി​താ​വ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ക​ഞ്ചാ​വ് കൃ​ഷി കു​ട്ടി കാ​ട്ടി​ത്ത​രു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

കു​ട്ടി​യോ​ട് പി​താ​വ് ന​മ്മു​ടെ വീ​ട്ടി​ൽ ക​ഞ്ചാ​വ് ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ ഉ​ണ്ടെ​ന്നും അ​ക്കാ​ര്യം ക്ലാ​സ് ടീ​ച്ച​റോ​ട് താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും കു​ട്ടി സ​മ്മ​തി​ക്കു​ന്നു​ണ്ട്.

എ​ങ്കി​ൽ ആ ​ചെ​ടി കാ​ണി​ക്ക​ൻ പ​റ​യു​മ്പോ​ൾ പി​താ​വു​മാ​യി കു​ട്ടി വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​കു​ക​യും മു​റ്റ​ത്തെ പൂ​ന്തോ​ട്ട​ത്തി​ൽ പു​ല്ല് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് കാ​ണി​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​പു​ല്ല് പി​ഴു​ത് ക​ള​യാ​ൻ പി​താ​വി​നോ​ട് കു​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്നു​മു​ണ്ട്. കൊ​ച്ചു കു​ട്ടി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി നി​റ​ച്ചു. കൂ​ടാ​തെ സ​മാ​ന​മാ​യി, ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ പ​ല​രും വീ​ഡി​യോ​യ്ക്ക് താ​ഴെ പ​ങ്ക്‌വയ്ക്കു​ന്നു​മു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment