വെള്ളത്താമര വിരിഞ്ഞപോലെ ലോട്ടസ് ടെമ്പിളിള്‍! ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ താ​ജ്മ​ഹ​ൽ

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ താ​ജ്മ​ഹ​ൽ എ​ന്നാ​ണ് ലോ​ട്ട​സ് ടെ​ന്പി​ളി​ന്‍റെ വി​ളി​പ്പേ​ര്. ആ​ധു​നി​ക ഇ​ന്ത്യ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​റ്റൊ​രു വാ​സ്തു വി​സ്മ​യം.

പാ​തി വി​രി​ഞ്ഞൊ​രു താ​മ​ര​യു​ടെ രൂ​പ​ത്തി​ലാ​ണ് ബ​ഹാ​യ് വി​ശ്വാ​സി​ക​ളു​ടെ ഈ ​ആ​രാ​ധാ​ന​ാല​യം നി​ൽ​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്രശ​സ്ത​മാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ എ​ന്നും മു​ൻ​നി​ര​യി​ൽ ലോ​ട്ട​സ് ടെ​ന്പി​ളു​മു​ണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു മു​ൻ​പ് വ​ർ​ഷം അ​ര​ക്കോ​ടി​യി​ലേ​റെ​യാ​യി​രു​ന്നു ലോ​ട്ട​സ് ടെ​ന്പി​ളി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ഷ്ട ഇ​ട​മാ​യ ലോ​ട്ട​സ് ടെ​ന്പി​ൾ നി​ല​കൊ​ള്ളു​ന്ന​ത്.

ബ​ഹാ​യി വി​ശ്വാ​സ​പ്ര​കാ​ര​മു​ള്ള ആ​രാ​ധാ​നാ​ല​യം ആ​ണെ​ങ്കി​ലും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ര​ത്തി​യാ​ണ് ലോ​ട്ട​സ് ടെ​ന്പി​ൾ എ​ന്നും നി​ല​കൊ​ണ്ടി​ട്ടു​ള്ള​ത്.

അ​തി​ന്‍റെ പ്ര​തീ​ക​മെ​ന്നോ​ണം എ​ല്ലാ ദി​വ​സ​വും പ​ല സ​മ​യ​ങ്ങ​ളി​ലാ​യി സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​ക​ളു​മു​ണ്ട്.

1986-ൽ ​ക​നേ​ഡി​യ​ൻ വാ​സ്തു​വി​ദ​ഗ്ധ​നാ​യ ഫ​രി​ബോ​ഴ്സ് സാ​ഹ്ബ​യാ​ണ് ലോ​ട്ട​സ് ടെ​ന്പി​ളി​ന്‍റെ ശി​ൽ​പി.

ലോ​ട്ട​സ് ടെ​ന്പി​ളി​ന്‍റെ വി​സ്മ​യ നി​ർ​മാ​ണം സാ​ഹ്ബ​യ്ക്ക് ഒ​ട്ടേ​റെ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്.

ഗ്ലോ​ബ് ആ​ർ​ട്ട് അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി ശ്ര​ദ്ധേ​യ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്.

അ​തോ​ടൊ​പ്പം​ത​ന്നെ ലോ​ട്ട​സ് ടെ​ന്പി​ൾ ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡി​ലും എ​ൻ​സൈ​ക്ലോ​പീ​ഡി​യ ബ്രി​ട്ടാ​നി​ക്ക​യി​ലും ഇ​ടം പി​ടി​ച്ചു.

വെ​ള്ള മാ​ർ​ബി​ളി​ൽ തീ​ർ​ത്തി​രി​ക്കു​ന്ന ലോ​ട്ട​സ് ടെ​ന്പി​ൾ മാ​ർ​ബി​ൾ കൊ​ണ്ടുത​ന്നെ​യു​ള്ള 27 താ​മ​ര​ ഇത​ളു​ക​ൾ​ക്കു​ള്ളി​ലാ​ണ്.

മൂ​ന്ന് അ​ട​രു​ക​ളി​ലാ​യാ​ണ് ഈ ​ഇ​ത​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ക​ത്ത​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​ൻ​പ​തു ക​വാ​ട​ങ്ങ​ളു​ണ്ട്.

വി​ശാ​ല​മാ​യ ഉ​ൾ​വ​ശ​ത്ത് ഒ​രേ​സ​മ​യം 2500 പേ​ർ​ക്ക് ഇ​രി​ക്കാം. ഗ്രീ​സി​ൽ നി​ന്നും എ​ത്തി​ച്ച മാ​ർ​ബി​ളാ​ണ് ത​റ​യി​ൽ പാ​കി​യി​രി​ക്കു​ന്ന​ത്.

26 ഏ​ക്ക​റോ​ളം വ​രു​ന്ന ഉ​ദ്യാ​ന​ത്തി​ന​ക​ത്താ​ണ് ലോട്ടസ് ടെ​ന്പി​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​ൻ​വ​ശ​ത്ത് ഭം​ഗി​യു​ള്ള ഫൗ​ണ്ടെ​നും കു​ള​വുമുണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​ൻ​പ​ത് ചെ​റി​യ കു​ള​ങ്ങ​ൾ ഇ​തി​നു ചു​റ്റു​മാ​യു​ണ്ട്.

ആ​ർ​ക്കി​ടെ​ക്ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് ചൈ​ന ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച നൂ​റു വാ​സ്തുശി​ൽ​പ​ങ്ങ​ളി​ൽ ഒ​ന്നാ​യി ലോ​ട്ട​സ് ടെ​ന്പി​ളി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

വി​യ​ന്ന​യി​ലെ ഗ്ലോ​ബ് ആ​ർ​ട്ട് അ​ക്കാ​ഡ​മി 2000-ലെ ​ഏ​റ്റ​വും മി​ക​ച്ച വാ​സ്തു​വി​ദ്യാ​രൂ​പ​മാ​യും ഇ​തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

• ബ​ഹാ​യ് മ​തം

1844ൽ ​ബ​ഹാ​വു​ള്ള സ്ഥാ​പി​ച്ച വി​ശ്വാ​സ പാ​ര​ന്പ​ര്യ​മാ​ണ് ബ​ഹാ​യ് ധ​ർ​മം.

ഐ​ക്യ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ര​ത്തു​ന്ന ബ​ഹാ​യ് മ​ത​ത്തി​ന് ലോ​ക​ത്താ​കെ 60 ല​ക്ഷ​ത്തി​ലേ​റെ പി​ൻ​തു​ട​ർ​ച്ച​ക്കാ​രു​ണ്ട്.

ഇ​ന്ത്യ​യി​ൽ മാ​ത്രം 20 ല​ക്ഷ​ത്തോ​ളം ബ​ഹാ​യ് വി​ശ്വാ​സി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Related posts

Leave a Comment