ചവറയിൽ ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം; മൂന്ന് വള്ളങ്ങളിൽ നിന്നായി 55 പേർ അറസ്റ്റിൽ

ച​വ​റ: ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ 55 പേ​ർ പി​ടി​യി​ൽ. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ 25 എ​ച്ച് പി ​എ​ൻ​ജി​ൻ, 15 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ, ഫി​ഷ​റീ​സി​ന്‍റെ അം​ഗീ​കൃ​ത പാ​സ് എ​ന്നി​വ ഇല്ലാ​തെ മ​ത്സ്യബ​ന്ധ​ന​ത്തി​ന് പോ​യ മൂ​ന്ന് വ​ള്ള​ങ്ങ​ളി​ൽ നി​ന്നുമാ​ണ് 55 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ​ൽ പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ട​യി​ൽ പി​ടി​യി​ലാ​യി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ത്ത​ൻ​തു​റ​യി​ൽ നി​ന്നും 28 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചും പാ​സ് എ​ടു​ക്കാ​തെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ഉ​ണ്ണികു​ട്ട​ൻ എ​ന്ന വ​ള്ളം അ​ഴി​മു​ഖ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും, രാ​വി​ലെ 10 ഓ​ടെ നി​യ​ന്ത്രണ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യും ഹാ​ർ​ബ​റി​ൽ മ​ത്സ്യം വി​ൽ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച മൈ​നാ​കം എ​ന്ന വ​ള്ള​വും

ഒന്പത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും, കൊ​ല്ലം ത​ങ്ക​ശേരി​യി​ൽ 18 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും ക​യ​റ്റി ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ സെ​ന്‍റ് ആ​ന്‍റണി വ​ള്ള​ത്തേ​യു​മാ​ണ് പി​ടി​കൂ​ടിയത്.

ഇ​വ​ർ​ക്കെ​തി​രേ കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തോ​ടൊ​പ്പം വ​ള്ള​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ക്ഷേ​മ​നി​ധി റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

കോ​സ്റ്റ​ൽ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് ഷ​രീ​ഫ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​നാ​സ​ർ​കു​ട്ടി, സി ​ഭൂ​വ​ന​ദാ​സ്, അ​ബ്ദു​ൾ മ​ജി​ദ്, സ​ജ​യ​ൻ, എ ​ജോ​യി, ഉ​ണ്ണു​ണ്ണി തോ​മ​സ്, ഹ​രി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃത്വത്തി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Related posts

Leave a Comment