ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ..! സങ്കടക്കടലിലായത് രണ്ട് ലക്ഷത്തിനടുത്ത് ലൈറ്റ്ആന്‍ഡ് സൗണ്ട്‌സ് ജീവനക്കാരും അവരുടെ കുടുംബങ്ങളും

മു​ക്കം (കോ​ഴി​ക്കോ​ട്):​ആ​റു മാ​സം മു​ൻ​പു​വ​രെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത വ​സ്തു​ക്ക​ളാ​യി​രു​ന്നു ശ​ബ്ദ​വും വെ​ളി​ച്ച​വും(​ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട് ), പ​ന്ത​ൽ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, പാ​ച​ക​പ്പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ.​എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ വ​ന്ന സ​മൂ​ല​മാ​യ മാ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​യി ഇ​വ​യു​ടെ സ്ഥാ​ന​വും ന​ഷ്ട​മാ​യി.​

ഇ​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട് ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​രും അ​വ​രു​ടെ കു​ടും​ങ്ങ​ളു​മാ​ണ്.​ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ കേ​ടു​വ​ന്ന് ന​ശി​ക്കു​ന്ന​ത് ഈ ​രം​ഗ​ത്തെ ഉ​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മ​റ്റൊ​രു ദു​ര​ന്ത​വു​മാ​ണ് .

സം​സ്ഥാ​ന​ത്ത് 9500-ൽ ​അ​ധി​കം സ്ഥാ​പ​ന ഉ​ട​മ​ക​ളാ​ണു​ള്ള​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം 1500-ൽ ​ഏ​റെ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. അ​ഞ്ച് ല​ക്ഷം മു​ത​ൽ കോ​ടി​ക​ൾ വ​രെ മൂ​ല​ധ​ന നി​ക്ഷേ​പ​മു​ള്ള ചെ​റു​കി​ട-​ഇ​ട​ത്ത​രം – വ​ൻ​കി​ട സം​രം​ഭ​ക​ർ അ​ട​ങ്ങു​ന്ന​താ​ണ് ഈ ​വി​ഭാ​ഗം.

ഉപകരണങ്ങൾ ഉപയോഗശൂന്യം…

ജാ​ഥ​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ, സ​മ​ര​ങ്ങ​ൾ, ഉ​ത്സ​വ​ങ്ങ​ൾ, പെ​രു​ന്നാ​ളു​ക​ൾ, ശാ​സ്ത്ര- വി​ദ്യാ​ഭ്യാ​സ-​വ്യാ​പാ​ര – വി​നോ​ദ മേ​ള​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക​ൾ, അ​നു​സ്മ​ര​ണ​ങ്ങ​ൾ, അ​നു​മോ​ദ​ന​ങ്ങ​ൾ, വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ, കാ​യി​ക – ക​ലാ​മേ​ള​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​ല്ലാ​താ​യി.​

ചെ​റി​യ തോ​തി​ൽ ന​ട​ക്കു​ന്ന​താ​വ​ട്ടെ അ​ധി​ക​വും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലു​മാ​യി.​ ഇ​തോ​ടെ വാ​ട​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കു​ന്നു. ധാ​രാ​ളം പേ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ കി​ട്ടാ​റു​ള്ള ര​ണ്ട് പെ​രു​ന്നാ​ളു​ക​ൾ, വി​ഷു, സ്വാ​ത​ന്ത്ര്യ ദി​നം, ഓ​ണം എ​ന്നി​വ​യൊ​ക്കെ കോ​വി​ഡ് കാ​ല​ത്ത് ക​ട​ന്നുപോ​യി.

പ​ന്ത​ൽ, ഡ​ക്ക​റേ​ഷ​ൻ​സ്, ലൈ​റ്റ്‌ ആ​ൻഡ് സൗ​ണ്ട്സ് സ്ഥാ​പ​ന ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന​ത് പ​ല ത​ര​ത്തി​ലു​ള്ള നാ​ശ ന​ഷ്ട​ങ്ങ​ളാ​ണ്. മാ​സ​ങ്ങ​ളാ​യി സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​തു മൂ​ലം ല​ക്ഷ​ങ്ങ​ൾ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​കു​ന്ന​തെ​ന്ന് മു​രി​ങ്ങം​പു​റാ​യി പി​പി​എ​സ് ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട്സ് ഉ​ട​മ പി.​പി.​ശി​ഹാ​ബു​ദ്ദീ​ൻ പ​റ​യുന്നു.

ആം​ബ്ലി​ഫ​യ​ർ, സൗ​ണ്ട് മി​ക്സ​ർ,ബോ​ക്സ് ജ​ന​റേ​റ്റ​ർ മു​ത​ലാ​യ ഇ​ലക്്ട്രോണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ വ​ച്ചാ​ൽ കേ​ടാ​കാ​ൻ സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. പ​ന്ത​ലി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി​ക​ൾ, ടാ​ർ​പാ​യ​ക​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, ക​ർ​ട്ട​നു​ക​ൾ, പൂ​ക്ക​ൾ, ചി​ത്ര​ങ്ങ​ൾ, ക​മാ​ന​ങ്ങ​ൾ, ക​ട്ടൗ​ട്ടു​ക​ൾ, ക​സേ​ര​ക​ൾ, ച​ര​ടു​ക​ൾ ,പി​ന്നു​ക​ൾ, പ​ര​വ​താ​നി​ക​ൾ മു​ത​ലാ​യ​വ പു​തു​മ ന​ഷ്ട​പ്പെ​ട്ടും നി​റം മ​ങ്ങി​യും എ​ലി​ക​ളും സൂ​ഷ്മ ജീ​വി​ക​ളും ക​ര​ണ്ടും ക​രി​മ്പ​ൻ കേ​റി​യു​മൊ​ക്ക ന​ശി​ക്കുകയാണ്.

Related posts

Leave a Comment