കുമളി: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലിടിച്ച് യുവാവ് മരിച്ചു. കുമളി പൊട്ടംപറന്പിൽ ജോയി-ട്രീസ ദന്പതി കളുടെ മകൻ ബിബിൻ (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി കുമളിക്ക് സമീപം വലിയകണ്ടത്ത് വളവിലാണ് അപകടം. ഗുരതരമായി പരിക്കേറ്റ യുവാവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: രമ്യ. മക്കൾ: അമിലിയ, ആദം. സഹോദരൻ ജോസഫ്.