വീ​ടി​ന് മു​ക​ളി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞു; ഉ​ട​മ​യും ഭാ​ര്യ​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; പത്തുലക്ഷം രൂപയുടെ നഷ്ടം; ലോറി ഉടമയും ഡ്രൈവറും മുങ്ങി

മു​ട്ടം: മു​ട്ട​ത്തി​ന് സ​മീ​പം തോ​ണി​ക്ക​ല്ലി​ൽ ലോ​റി വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബ​ഥേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഫി​ലി​പ്പി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് പ്ലെ​വു​ഡു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​ന്‍റെ മ​തി​ലും കാ​ർ പോ​ർ​ച്ചി​ൽ കി​ട​ന്ന മാ​രു​തി ആ​ൾ​ട്ടോ കാ​റും ബൈ​ക്കും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ ​സ​മ​യം ഫി​ലി​പ്പും ഭാ​ര്യ സി​സി​ലി​യാ​മ്മ​യു​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു. വീ​ടി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഫി​ലി​പ്പ് പ​റ​ഞ്ഞു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പൊ​ള്ളാ​ച്ചി​യി​ലു​ള്ള അ​രു​ണ്‍ രാ​ജി​ന്േ‍​റ​താ​ണ് ലോ​റി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​രു​ണ്‍ രാ​ജ് പ​രി​ക്കു പ​റ്റി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഡ്രൈ​വ​റെ ക​ണ്ടി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യി. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ആ​രു​ണ്‍ രാ​ജ് ഡ്രൈ​വ​റെ​യും കൂ​ട്ടി സ്ഥ​ല​ത്തു നി​ന്നും മു​ങ്ങി. ഇ​തി​നി​ട​യി​ൽ പ്ലൈ​വു​ഡി​ന്‍റെ ഉ​ട​മ​യാ​യ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി വ​ന്ന് ലോ​ഡ് കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

Related posts